ഏഷ്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്താന്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്താന്‍ പ്രതിനിധിയെ അയക്കില്ല. നവംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ നടക്കുന്ന സമ്മേളനത്തിലേക്ക് പാക് പ്രതിനിധിയെ അയക്കില്ളെന്ന് അറിയിച്ചതായി ഉയര്‍ന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പങ്കെടുക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ളെങ്കിലും ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളാണെന്നാണ് സൂചന. അതിനിടെ, വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നാരോപിച്ച് ഇന്ത്യക്ക് താക്കീതുമായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ്.

റേഡിയോ പാകിസ്താനാണ് ശരീഫിന്‍െറ പ്രസ്താവന പുറത്തുവിട്ടത്. പാകിസ്താന്‍ പരമാവധി നിയന്ത്രണം പാലിക്കുകയാണെന്നും ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണെങ്കില്‍ ശിക്ഷിക്കപ്പെടാതെ പോവില്ളെന്നുമായിരുന്നു ശരീഫിന്‍െറ വാക്കുകള്‍. ഉത്തരവാദിത്തമുള്ള രാഷ്ട്രമെന്ന നിലയില്‍ പാകിസ്താന്‍ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയാണ് പരിശ്രമിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ശ്രമങ്ങള്‍ക്ക് ഇന്ത്യ പകരം ഒന്നും നല്‍കുന്നില്ളെന്നും ശരീഫ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - asian ministers meeting,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.