അരവിന്ദ് കെജ്‌രിവാളിൻെറ ആസ്തി 3.4 കോടി രൂപ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 3.4 കോടി രൂപയുടെ ആസ്തി. 2015ലെ ആസ്തിയിൽ നിന്നും 1.3 കോടി രൂപയുടെ വ ർധനവാണ് ഉണ്ടായത്. കെജ്‌രിവാളിൻെര മൊത്തം ആസ്തി 2015 ൽ 2.1 കോടി രൂപയായിരുന്നു. കെജ്‌രിവാളിൻെറ ഭാര്യ സുനിതയുടെ പണവും സ ്ഥിര നിക്ഷേപവും 2015 ൽ 15 ലക്ഷത്തിൽ നിന്ന് 2020ൽ 57 ലക്ഷമായി ഉയർന്നു.

32 ലക്ഷം രൂപയുടെ പണവും സ്ഥിര നിക്ഷേപവും സുനിത കെജ്‌രിവാളിന് വിരമിക്കൽ ആനുകൂല്യമായി ലഭിച്ചതാണെന്നും ബാക്കി സമ്പാദ്യമാണെന്നും എ.എ.പി പ്രവർത്തകൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പണവും സ്ഥിര നിക്ഷേപവും 2015ൽ 2.26 ലക്ഷത്തിൽ നിന്ന് 2020ൽ 9.65 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഭാര്യയുടെ ആസ്തികളുടെ മൂല്യത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. കെജ്‌രിവാളിന്റെ ആസ്തിയുടെ മൂല്യം 92 ലക്ഷത്തിൽ നിന്ന് 177 ലക്ഷമായി ഉയർന്നിട്ടുണ്ട്.

ആറ്​ മണിക്കൂർ കാത്തിരിപ്പിന്​ ശേഷമാണ് അരവിന്ദ്​ കെജ്​രിവാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്. നിരവധി സ്വതന്ത്രർ പത്രിക സമർപ്പിച്ചിട്ടും വൈകീട്ട്​ 6.30 വരെ കെജ്​രിവാളിന്​ നൽകാൻ സാധിച്ചിരുന്നില്ല. റോഡ്​ ഷോ വൈകിയത്​ മൂലം കെജ്​രിവാളിന്​ ഇന്നലെയും പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല.

100ഓളം സ്ഥാനാർഥികളാണ്​ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനായി അവസാന ദിനം പത്രിക സമർപ്പിക്കാൻ എത്തിയത്​. ഇതിൽ പലരെയും കെജ്​രിവാളിനെ തടയാനായി ബി.ജെ.പി നിയോഗിച്ചതാണെന്ന്​​ ആം ആദ്​മി പാർട്ടി ആരോപിച്ചിരുന്നു. ത​​​​െൻറ ടോക്കൺ നമ്പർ 45 ആണെന്നും പത്രിക സമർപ്പിക്കാനായി കാത്തിരിക്കുകയാണെന്നും ഇന്ന്​ ഉച്ചക്ക്​ 2.36ന്​ കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തിരുന്നു. കൂടുതൽ പേർ മൽസര രംഗത്ത്​ വരുന്നതിനെയും കെജ്​രിവാൾ സ്വാഗതം ചെയ്​തിരുന്നു.

Tags:    
News Summary - Arvind Kejriwal Declares Assets Worth Rs 3.4 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.