കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയിൽ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്ന് സൈനികർക്ക് വീരമൃത്യു. മരിച്ചവരിൽ ഒരു ജൂനിയർ കമീഷൻഡ് ഓഫീസറും (ജെ.സി.ഒ) രണ്ട് ജവാന്മാരും ഉൾപ്പെടുന്നു.

കുപ്‌വാരയിലെ മച്ചൽ സെക്ടറിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് സൈനിക വാഹനം അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റോഡിൽ നിന്ന് തെന്നിമാറിയ വാഹനം മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സേന അറിയിച്ചു.

കനത്ത മഞ്ഞവീഴ്ചയെ തുടർന്ന് നിരന്തരം അപകടമുണ്ടാകുന്ന പ്രദേശമാണ് കുപ്‌വാരയിലെ മച്ചൽ സെക്ടർ.

Tags:    
News Summary - Army Officer Among 3 Soldiers Dead After Fall Into Jammu And Kashmir Gorge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.