Posted On
date_range Updated On
date_range മംഗലാപുരം-രാമേശ്വരം പ്രതിവാര ട്രെയിനിന് അനുമതി
പാലക്കാട്: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി മംഗലാപുരം -രാമേശ്വരം (16622, 16621) പ്രതിവാര ട്രെയിനിന് റെയിൽവേ അനുമതി നൽകി. ശനിയാഴ്ച രാത്രി 7.30ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം 11.45ന് രാമേശ്വരത്തെത്തും.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50ന് മംഗലാപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ഡിഗൽ, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.