ഉപയോക്താക്കളുടെ വിവരം തേടി ഫേസ്ബുക്കിന് ഇന്ത്യയില്‍ നിന്ന് 6000 അപേക്ഷ

ന്യൂഡല്‍ഹി: 2016 ആദ്യപകുതിയില്‍ ഉപയോക്താക്കളുടെ വിവരങ്ങളന്വേഷിച്ച് ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് ഫേസ്ബുക്കിന് കിട്ടിയത് 6324 അപേക്ഷ. 8290 അക്കൗണ്ടുകളിലെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. വിവരശേഖരണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മുന്‍പന്തിയിലുള്ളത് യു.എസാണ്. 2016 ജനുവരിക്കും ജൂലൈക്കുമിടക്ക് 38,951 അക്കൗണ്ടുകളിലെ വിവരങ്ങളന്വേഷിച്ച് 23,854 അപേക്ഷകളാണ് യു.എസില്‍നിന്ന് ഫേസ്ബുക്കിന് കിട്ടിയത്. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

2015 ജൂലൈക്കും ഡിസംബറിനുമിടയില്‍ 7018 അക്കൗണ്ടുകളിലെ വിവരങ്ങളന്വേഷിച്ച് 5561 അപേക്ഷകളാണ് ഇന്ത്യയില്‍നിന്ന് പോയത്. 2015 ജൂലൈ-ഡിസംബര്‍ കാലയളവിനെ അപേക്ഷിച്ച് വിവരങ്ങളന്വേഷിക്കുന്നതില്‍ ആഗോളതലത്തില്‍ 27 ശതമാനം വര്‍ധനവാണുണ്ടായതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ഏത് രാജ്യത്തുനിന്ന് കിട്ടുന്ന അപേക്ഷയായാലും നിയമാനുസൃതമാണോയെന്ന് വ്യക്തമായി പരിശോധിച്ചശേഷം മാത്രമേ വിവരങ്ങള്‍ നല്‍കൂവെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

Tags:    
News Summary - APPLICATION FOR INFORMATION FACEBOOK CUSTOMERS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.