Posted On
date_range Updated On
date_range കർണാടക ജെ.ഡി.എസ് നേതാവ് അപ്പാജി ഗൗഡ കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു: മുൻ എം.എൽ.എയും മുതിർന്ന ജെ.ഡി.എസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസകോശ സംബന്ധമായി അസുഖം നിമിത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
ഷിമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തെയാണ് അപ്പാജി ഗൗഡ പ്രതിനിധീകരിച്ചത്. 1994 തെരഞ്ഞെടുപപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു. തുടർന്ന് 2013ലാണ് അദ്ദേഹം ജെ.ഡി.എസിൽ ചേർന്നത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.