ന്യൂഡൽഹി: മുൻ എച്ച്.ആർ.ഡി- വാർത്താവിതരണ മന്ത്രാലയ സെക്രട്ടറിയും 1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അമിത് ഖരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിതനായി. ഖരെ സെപ്റ്റംബർ 30ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ചിരുന്നു.
കരാർ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിയമനം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിലും വാർത്താവിതരണ മന്ത്രാലയത്തിൽ ഡിജിറ്റൽ മീഡിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ചു.
മോദിയുടെ കീഴിൽ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്കൂൾ വകുപ്പുകളുടെയും വാർത്താവിതരണ മന്ത്രാലയത്തിെൻറയും നേതൃത്വം വഹിച്ചിരുന്ന സെക്രട്ടറിമാരിൽ ഒരാളാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.