നീതി വൈകി; കോടതിവളപ്പില്‍ തുണിയുരിഞ്ഞ് പ്രതിഷേധം

അഹ്മദാബാദ്: കേസ് തീര്‍പ്പാക്കാനുള്ള കാലതാമസത്തിനെതിരെ കോടതിവളപ്പില്‍ അപൂര്‍വ പ്രതിഷേധം. പിതാവ് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനെതിരായ കേസ് നിരന്തരം മാറ്റിവെക്കുന്നതിനെതിരെ തുണിയഴിച്ചാണ് യുവതി പ്രതിഷേധത്തിനൊരുങ്ങിയത്. വാത്വ സ്വദേശിനിയാണ് ഇന്‍കം ടാക്സ് സര്‍ക്ക്ളിനടുത്തുള്ള സിറ്റി സെഷന്‍സ് കോടതിയെ അപൂര്‍വ പ്രതിഷേധത്തിന്‍െറ വേദിയാക്കിയത്. ഭര്‍ത്താവിനെതിരെ കേസെടുത്ത് ഒരുവര്‍ഷമായിട്ടും അയാളെ  കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് അവര്‍ പറഞ്ഞു.

പോക്സൊ നിയമപ്രകാരമാണ് കേസെടുത്തത്. ഇതിനെതുടര്‍ന്ന് ഇയാള്‍ ഡല്‍ഹിയിലേക്ക് മുങ്ങി. നീതി വൈകുന്നതില്‍ ന്യായീകരണമില്ല. ഇത്രയും കാലതാമസമുണ്ടായിട്ടും പരാതിക്കാരോട് ക്ഷമാപണം നടത്താന്‍ കോടതികള്‍ തയാറാകുന്നില്ളെന്നും അവര്‍  പറഞ്ഞു.
തുടര്‍ന്നാണ് പ്രതിഷേധിച്ച് തുണിയഴിക്കാന്‍ തുടങ്ങിയത്. ഉടന്‍ വനിതാ പൊലീസും അഭിഭാഷകരും ഓടിയത്തെി അവരെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.  

യുവതിക്കൊപ്പമത്തെിയയാള്‍ ഈ സംഭവം വിഡിയോയില്‍ പകര്‍ത്താനും ശ്രമിച്ചു. ഇയാളെയും പൊലീസ് പിടികൂടി. പിന്നീട്  ഇരുവരെയും കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കി മാപ്പ് പറയിച്ചശേഷം വിട്ടയച്ചു.

Tags:    
News Summary - ahmadabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.