അഫ്​സ്​പ: മേഘാലയയിൽ നിന്ന്​ പൂർണമായും അരുണാചലിൽ നിന്ന്​ ഭാഗികമായും നീക്കി

ന്യൂഡൽഹി: സുരക്ഷസേനക്ക്​ പ്രത്യേക അധികാരം നൽകുന്ന അഫ്​സ്​പ നിയമം മേഘാലയയിൽനിന്ന്​ പൂർണമായും അരുണാചൽപ്രദേശിൽനിന്ന്​ ഭാഗികമായും പിൻവലിച്ചു. മേഖലയിലെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെട്ട സാഹചര്യത്തിലാണ്​ നടപടിയെന്ന്​ കേന്ദ്ര ആഭ്യന്തര വകുപ്പ്​ അറിയിച്ചു. ഏപ്രിൽ ഒന്നുമുതലാണ്​ ഇതിന്​ പ്രാബല്യം. അരുണാചലിൽ അസമുമായി അതിർത്തി പങ്കിടുന്ന എട്ട്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലും മ്യാന്മറുമായി അതിർത്തി പങ്കിടുന്ന മൂന്ന്​ ജില്ലകളിലുമായാണ്​ നിയമം പരിമിതപ്പെടുത്തിയത്​. ഇവിടെ ആറു മാസംകൂടി തുടരും. 

ത്രിപുര, മിസോറം എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ പൂർണമായും തുടച്ചുനീക്കാനായെന്നും അസം, മേഘാലയ, നാഗാലാൻഡ്​, മണിപ്പൂർ എന്നിവിടങ്ങളിൽ ഗണ്യമായി കുറക്കാനായെന്നും സൈനിക ഇൻറലിജൻസ്​ വിഭാഗം വിലയിരുത്തിയതായി ആഭ്യന്തര വകുപ്പ്​ വൃത്തങ്ങൾ അറിയിച്ചു. അഫ്​സ്​പയിലെ വ്യവസ്​ഥകൾ മയപ്പെടുത്തുമെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്​രാജ്​ ആഹിർ മാർച്ച്​ 20ന്​ ലോക്​സഭയിൽ അറിയിച്ചിരുന്നു. എന്നാൽ, 1990ലെ ആംഡ്​ ഫോഴ്​സസ്​ (ജമ്മു-കശ്​മീർ) സ്​പെഷൽ പവേഴ്​സ്​ ആക്​ട്​ പിൻവലിക്കാൻ നിർദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗാലാൻഡിലെ തീവ്രവാദ വിഭാഗമായ എൻ.എസ്​.സി.എൻ-​െഎ.എമ്മുമായി (നാഷനൽ സോഷ്യലിസ്​റ്റ്​ കൗൺസിൽ ഒാഫ്​ നാഗാലാൻഡ്​) സർക്കാർ 2015ൽ സമാധാന കരാർ ഒപ്പുവെച്ചെങ്കിലും സംസ്​ഥാനത്ത്​ ഇതുവരെ നിയമം പിൻവലിച്ചിട്ടില്ല. അസമിൽ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രം സംസ്​ഥാനത്തിന്​ നൽകിയിരിക്കുകയാണ്​. 

എന്താണ്​ അഫ്​സ്​പ
അറിയിപ്പ്​ കൂടാതെ ആരെയും എവിടെവെച്ചും അറസ്​റ്റ്​ ചെയ്യാനും വിചാരണകൂടാതെ തടങ്കലിൽ വെക്കാനും സുരക്ഷസേനക്ക്​ അധികാരം നൽകുന്നതാണ്​ 1958ലെ ആംഡ്​ ഫോഴ്​സസ്​ സ്​പെഷൽ പവേഴ്​സ്​ ആക്​ട്​ (അഫ്​സ്​പ). നാഗാലാൻഡിൽ മുഴുവൻ പ്രദേശത്തും അസം, മണിപ്പൂർ (ഇംഫാലിലെ ഏഴ്​ നിയമസഭ മണ്ഡലങ്ങളിലൊഴികെ), അരുണാചൽപ്രദേശ്​ എന്നിവിടങ്ങളിലുമാണ്​ നിയമം പ്രാബല്യത്തിലുള്ളത്​. 2015ൽ ത്രിപുരയിൽ നിയമം പിൻവലിച്ചു. 

Tags:    
News Summary - AFSPA removed from Meghalaya, eight police stations in Arunachal Pradesh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.