Posted On
date_range Updated On
date_range സെൽഫിയെടുക്കാൻ ശ്രമിക്കവെ ഹെലികോപ്ടർ ബ്ലേഡ് തട്ടി സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചു
ഭരാരിസൈൻ: ഹെലികോപ്ടറിന്റെ റോട്ടർ ബ്ലേഡ് തട്ടി കെദർനാഥിൽ യുവാവ് മരിച്ചു. സർക്കാർ ഉദ്യോഗസ്ഥനായ ജിതേന്ദ്ര കുമാർ സെയ്നിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അക്ഷയ തൃതീയയോടനുബന്ധിച്ച് ചാർ ധാം യാത്ര തുടങ്ങി ഒരു ദിവസം പിന്നിടുമ്പോഴാണ് അപകടം. ഭക്തജനങ്ങൾക്കായി ഗംഗോത്രിയുടെയും യമുനോത്രിയുടെയും പ്രവേശന കവാടവും തുറന്നുകൊടുത്തിരുന്നു.
ഹെലികോപ്ടറിന് പുറത്തുനിന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഉത്തരാഖണ്ഡിലെ തന്നെ സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫിനാൻഷ്യൽ കൺട്രോളറാണ് ജിതേന്ദ്ര കുമാർ. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.