Posted On
date_range Updated On
date_range ഗുജറാത്തിൽ സമുദായങ്ങൾ തമ്മിൽ വർഗീയ കലാപം; 40 പേർ അറസ്റ്റിൽ
വഡോദര: വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാർക്കറ്റിൽ തിങ്കളാഴ്ചയുണ്ടായ വർഗീയ സംഘർഷത്തെ തുടർന്ന് 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അടുത്ത് വരാനിരിക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു വിഭാഗം വൈദ്യുതി പോസ്റ്റിൽ അവരുടെ കൊടി സ്ഥാപിച്ചിരുന്നു.
വൈദ്യുതി പോസ്റ്റ് അമ്പലത്തിന് സമീപമാണെന്നും അതിൽ കൊടി സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇവർ കല്ലെറിഞ്ഞതിനെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പി. ആർ പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.