representational image
Posted On
date_range Updated On
date_range പൂനെയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 4 മരണം, 22 പേർക്ക് പരിക്ക്
പൂനെ: പൂനെ ബംഗളൂരു ഹൈവേയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു നാല് പേർ മരിച്ചു. സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണെന്ന് റായ്ഗഡ് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പൂനെയിൽ ഒരു പരിപാടി കഴിഞ്ഞ് വരികയായിരുന്ന ഗോരെഗാവ് പ്രദേശത്തെ സംഘടനയിൽ പെട്ടവരാണ് ബസിലുണ്ടായിരുന്നത്.
ഏപ്രിൽ 15 ന് മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഖോപോളി മേഖലയിൽ ബസ് കിടങ്ങിലേക്ക് മറിഞ്ഞ് 12 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.