വാഹനമില്ല; പിതാവിന്‍െറ മൃതദേഹം ഉന്തുവണ്ടിയിലാക്കി യുവാവ്

ലഖ്നോ: മൃതദേഹങ്ങളോടുള്ള അവഗണനയുടെ അനുഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ആശുപത്രിയില്‍ മരിച്ച പിതാവിന്‍െറ ശരീരം യുവാവിന് ഉന്തുവണ്ടിയില്‍ വലിച്ചുകൊണ്ടുപോകേണ്ടിവന്നു. ആശുപത്രിക്കാര്‍ വണ്ടി നല്‍കാത്തതിനാല്‍ 70 കാരനായ തുളസീറാമിന്‍െറ മൃതദേഹം  മകന്‍ സൂരജ് ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവചര്‍ച്ചയായി. പിലിഭിത്തിലെ ജില്ലാ ആശുപത്രിയിലാണ് തുളസീറാം മരിച്ചത്. സ്വകാര്യ വാഹനത്തിലാണ് രാവിലെ എട്ടോടെ പിതാവിനെ സൂരജ് ആശുപത്രിയിലത്തെിച്ചത്. ഡോക്ടര്‍മാര്‍ പിതാവിനെ പരിശോധിച്ചത് ഒന്നര മണിക്കൂറിനുശേഷമാണെന്ന് സൂരജ് പറയുന്നു.

എന്നാല്‍, ആശുപത്രി നല്‍കിയ മരണസര്‍ട്ടിഫിക്കറ്റില്‍ രോഗിയെ പ്രവേശിപ്പിച്ച സമയം 9.40 ആണ് കാണിച്ചിരിക്കുന്നത്. 11ന് രോഗി മരിച്ചു. ആശുപത്രിക്കാര്‍ വാഹനമില്ളെന്നുപറഞ്ഞതോടെയാണ് പിതാവിന്‍െറ മൃതദേഹവും വലിച്ചുകൊണ്ട് സൂരജിനുപോകേണ്ടിവന്നത്. ആംബുലന്‍സിനായി നിരവധി ഫോണ്‍ വിളികള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ളെന്നും സൂരജ് പറയുന്നു. എന്നാല്‍, വാഹനമാവശ്യപ്പെട്ട് ബന്ധുക്കള്‍ വിളിച്ചിട്ടില്ളെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.സി. ശര്‍മ പ്രതികരിച്ചത്. നേരത്തേ ഒഡിഷയിലും ഉത്തര്‍പ്രദേശില്‍ത്തന്നെയും മൃതദേഹങ്ങള്‍  കുടുംബാംഗങ്ങള്‍ ചുമന്നുകൊണ്ടുപോകുന്നത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.