ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ധര്‍ണ

ന്യൂഡല്‍ഹി: ദലിതുകള്‍, മുസ്ലിംകള്‍, ആദിവാസി-ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്ത് ഉജ്ജ്വല മാര്‍ച്ചും ധര്‍ണയും. ജമാഅത്തെ ഇസ്ലാമി ഹിന്ദ്, ജംഇയ്യതുല്‍ ഉലമ, ജംഇയ്യതുല്‍ അഹ്ലെ ഹദീസ്, ലോക് രാജ് സംഘടന്‍, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഒഫ് സിവില്‍ റൈറ്റ്സ്, ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, സ്റ്റുഡന്‍റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് നീതി ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് സംഗമത്തില്‍ സംസാരിച്ച നേതാക്കളും പൗരാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
 
ജമാഅത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് നുസ്റത്ത് അലി, മുശാവറ പ്രസിഡന്‍റ് നവൈദ് ഹമീദ്, ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാന അബ്ദുല്‍ ഹമീദ് നുഅ്മാനി, അഹ്ലെ ഹദീസ് നേതാവ് അസ്ഗര്‍ അലി ഇമാം മെഹ്ദി, ഓള്‍ ഇന്ത്യാ ഷിയാ കൗണ്‍സിലിലെ ജലാല്‍ ഹൈദര്‍, പൗരാവകാശ പ്രവര്‍ത്തകരായ എസ്. രാഘവന്‍, ഡോ. ജോണ്‍ ദയാല്‍, ദേവേന്ദ്ര ഭാരതി, ഡോ. എസ്്.ക്യൂ.ആര്‍. ഇല്യാസ്, പ്രഫ. മുഹമ്മദ് സലീം എന്‍ജിനീയര്‍, ലഈഖ് അഹ്മദ് ഖാന്‍ അഖില്‍, സബ്ബാഖ്, അബ്ദുല്‍ വഹീദ് അമീര്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഗീയ കലാപം തടയല്‍ ബില്‍ അടിയന്തരമായി നിയമമാക്കുക, പശു സംരക്ഷണത്തിനെന്ന പേരില്‍ അക്രമം അഴിച്ചുവിടുന്ന സംഘങ്ങളെ നിരോധിക്കുക, തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.