സുനന്ദയുടെ ആന്തരാവയവ സാമ്പിളുകള്‍ അമേരിക്കയില്‍ നിന്ന് കൊണ്ടുവരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍െറ ഭാര്യ, കൊല്ലപ്പെട്ട സുനന്ദ പുഷ്കറിന്‍െറ ആന്തരാവയവ സാമ്പിളുകള്‍ ഡല്‍ഹി പൊലീസ് സംഘം അമേരിക്കയില്‍നിന്ന് തിരികെ കൊണ്ടുവരും. ഒരു വര്‍ഷമായി അമേരിക്കയിലെ എഫ്.ബി.ഐ ലാബിലാണ് ആന്തരാവയവ സാമ്പിളുകള്‍. യു.എസ് ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡുമായി ചര്‍ച്ചചെയ്യുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എഫ്.ബി.ഐ ലാബിനു നല്‍കിയ സാമ്പിളുകള്‍ തിരികെ കൊണ്ടുവരുന്നത് പതിവു നടപടിക്രമമാണ്.

യു.എസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ചില വിവരങ്ങള്‍ സംബന്ധിച്ച് സംഘം വിശദാംശങ്ങള്‍ തേടും. എഫ്.ബി.ഐ ലാബിന്‍െറ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സാമ്പിളുകള്‍ മടക്കിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് കത്തു നല്‍കിയത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.