Posted On
date_range Updated On
date_range കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം
ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുൽവാമ ജില്ലയിലെ താഹത്തിലുള്ള സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ സൈനിക ക്യാമ്പിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കശ്മീരിൽ തീവ്രവാദി നുഴഞ്ഞുകയറ്റം തടയുന്നതിന് അതിര്‍ത്തി മേഖലയിലും കരസേനാ വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്വീണ്ടും തീവ്രവാദ ആക്രമണമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.