Posted On
date_range Updated On
date_range നീറ്റ്: കേന്ദ്ര സര്‍ക്കാറിനോട് രാഷ്ട്രപതി വിശദീകരണമാവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ഈ വര്‍ഷം നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിശദീകരണമാവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയുമായുള്ള കൂടിക്കാഴ്ചയിലാണ് സുപ്രീം കോടതിയുടെ വിധി അംഗീകരിച്ച ശേഷമുള്ള കേന്ദ്രത്തിന്‍െറ അപ്രതീക്ഷിത നിലപാട് മാറ്റത്തെക്കുറിച്ച് രാഷ്ട്രപതി വിശദീകരണമാവശ്യപ്പെട്ടത്. സുപ്രീം കോടതി വിധിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരത്തെ ഒരു വര്‍ഷത്തേക്ക് നീറ്റ് ഒഴിവാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.