ബംഗാളില്‍ നോട്ട നാലാമത്

കൊൽക്കത്ത: തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ട് രേഖപ്പെടുത്താതിരിക്കാനുള്ള വോട്ടര്‍മാരുടെ അവകാശ ചിഹ്നമായ നോട്ടക്ക് ബംഗാളില്‍ നാലാം സ്ഥാനം. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് -കോണ്‍ഗ്രസ് മുന്നണി, ബി.ജെ.പി എന്നിവർ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് നോട്ടക്കാണ്. ബി.എസ്.പി, സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്, എസ്.യു.സി.ഐ,സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ നോട്ടക്ക് പിന്നിലാണ്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അസം, തമിഴ്നാട്, പുതുച്ചേരി, സംസ്ഥാനങ്ങളിലും നോട്ടക്ക് സമാന സ്ഥിതിയാണുള്ളത്. നോട്ടക്ക് കുറഞ്ഞ വോട്ട് ലഭിച്ച കേരളം മാത്രമാണ് ഇതിന് അപവാദം. അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ വോട്ട് നോട്ടക്ക് ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.