Posted On
date_range Updated On
date_range പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസലിന് ലിറ്ററിന് 1.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഏപ്രില്‍ 30ന് പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ എണ്ണവില വര്‍ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വര്‍ധനക്ക് കാരണമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.