Posted On
date_range Updated On
date_range പാക് ആണവായുധങ്ങളില്‍ ലോകത്തിന് ആശങ്ക: ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താന്‍െറ ആണവായുധ ശേഖരങ്ങള്‍ ലോകത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ആണവായുധങ്ങള്‍ നിര്‍മിക്കുമെന്നും ബ്രിഗേഡിയര്‍മാര്‍ക്കും കേണല്‍മാര്‍ക്കും അവ നല്‍കുമെന്നുമുള്ള പാകിസ്താന്‍െറ മുന്‍ യു.എസ് അംബാസഡര്‍ ഹുസൈന്‍ ഹഖ്വാനിയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അധോലോക പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹീമിനെ ഇന്ത്യയിലത്തെിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വികാസ് സ്വരൂപ് പറഞ്ഞു. ദാവൂദ് ഇബ്രാഹീം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹത്തെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.