കാറിനെ മറികടന്ന യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ജെ.ഡി.യു എം.എല്‍.സിയുടെ മകന്‍ അറസ്റ്റില്‍

ബോധ്ഗയ: ബിഹാറിലെ ഗയയില്‍ കാര്‍ മറികടന്ന യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍, ജെ.ഡി.യു എം.എല്‍.സി മനോരമ ദേവിയുടെ മകന്‍ റോക്കി യാദവ് അറസ്റ്റില്‍. ബോധ്ഗയയിലുള്ള പിതാവ് ബിന്ദി യാദവിന്‍െറ വീട്ടില്‍നിന്നാണ് റോക്കി യാദവിനെ അറസ്റ്റ്ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് കണ്ടത്തെിയതായി ബോധ്ഗയ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗരിമ മാലിക് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, താന്‍ നിരപരാധിയാണെന്നും ഡല്‍ഹിയിലായിരുന്ന തന്നെ മാതാവ് വിളിച്ചതിനാലാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയതെന്നും റോക്കി യാദവ് പറഞ്ഞു. അറസ്റ്റിലായ റോക്കി യാദവിനെ കോടതിയില്‍ ഹാജരാക്കി. അതേസമയം, കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും റോക്കി യാദവിന്‍െറ മാതാവും എം.എല്‍.സിയുമായ മനോരമ ദേവി പറഞ്ഞു. 


നേരത്തേ അറസ്റ്റിലായ പിതാവ് ബിന്ദി യാദവിനെയും മനോരമ ദേവിയുടെ സുരക്ഷാ ജീവനക്കാരന്‍ രാജേഷ്കുമാറിനെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ശനിയാഴ്ച രാത്രിയാണ് തന്‍െറ ആഡംബര കാറിനെ മറികടന്ന സച്ച്ദേവ എന്ന യുവാവിനെ റോക്കി യാദവ് വെടിവെച്ചുകൊന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.