Posted On
date_range Updated On
date_range സുനില്‍ ലന്പ പുതിയ നാവിക മേധാവി
ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ സുനില്‍ ലന്പ പുതിയ നാവിക സേനാ മേധാവിയായി മെയ് 31ന് ചുമതലയേല്‍ക്കും. അഡ്മിറല്‍ ആര്. കെ ധോവന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സന്ദര്‍ഭത്തിലാണ് സേനയുടെ പുതിയ മേധാവിയായി 58കാരനായ ലന്പ ചുമതലയേല്‍ക്കുന്നത്. സേനയുടെ തലപ്പത്ത് എത്തുന്ന 21ാമത്തെയാളായ ലന്പ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കൊളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. 31ന് ഉച്ചക്ക് ശേഷം ചുമതലയേല്‍ക്കുന്ന ലന്പയുടെ കാലാവധി 2019 മെയ് 31 വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.