Posted On
date_range Updated On
date_range നീറ്റ്: കേരളത്തിന്‍െറ അപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്‍റല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് സ്വന്തം നിലയിലുള്ള പ്രവേശപരീക്ഷക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട ഏതാനും സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സുപ്രീംകോടതിയില്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കും.
നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് തന്നെ ഈ ഹരജികളും പരിഗണിക്കട്ടേയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനതല പ്രവേശപരീക്ഷയുമായി മുന്നോട്ടുപോകാന്‍ സമ്മതിക്കണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം ബോധിപ്പിച്ചു.
സംസ്ഥാനതല പ്രവേശപരീക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശും തമിഴ്നാടും സുപ്രീംകോടതിയിലത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.