Posted On
date_range Updated On
date_range പാചകവാതകത്തിന് വില വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സബ്സിഡി സിലണ്ടറിന്റെ വില 541.50 രൂപയായി. ഒരു സിലിണ്ടറിന് 77 രൂപയാണ് നിലവിൽ സബ്സിഡി ലഭിക്കുന്നത്. മണ്ണെണ്ണ ലിറ്ററിന് മൂന്നു രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയേറിയതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതുമാണ് ഇപ്പോള്‍ വിലകൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.