മറക്കരുത് സോണി സോറിയെ, വനിതാ ദിനത്തിലെങ്കിലും!

ഓരോ വര്‍ഷവും മാധ്യമങ്ങളാല്‍ കൊട്ടിഘോഷിക്കപ്പെടുകയും  അധികാരിവര്‍ഗ്ഗങ്ങളുടെ അകമ്പടിയോടെയും നടത്തപ്പെടുന്ന വനിതാദിനം  കേവലം ഉപരിപ്ളവം മാത്രമാണെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചുകൊണ്ടിരിക്കുയാണ്.സമൂഹത്തിന്‍െറ അഖില മേഖലകളിലുമുള്ള സ്ത്രീകളും വ്യത്യസ്ത തരത്തിലുള്ള പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാകുമ്പോള്‍ വനിതാ ദിനം കേവലം വനിതാ ദീനമായി ചുരുങ്ങിപ്പോകുകയാണ്. രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ആദിവാസി വനിതകള്‍ക്കും താഴേക്കിടയിലുള്ള സ്ത്രീകള്‍ക്കും ജീവിക്കാനുള്ള അവകാശം പോലും ‘ആധുനിക’ ഇന്ത്യയില്‍ നിഷേധിക്കുന്നു എന്നതാണ് നാം വിശ്വസിക്കേണ്ട സത്യം. ആദിവാസി സ്ത്രീയും ഛത്തീസ്ഗഢിലെ  സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ സോണി സോറിയുടെ ജീവിതം നമുക്ക് നൊമ്പൊരമാകുന്നതും അതുകൊണ്ടാണ്. ഈയടുത്ത് ദന്തേവാഡ ജില്ലയില്‍ വെച്ച് ആസിഡ് ആക്രമണത്തിന് ഇരയായി ആശുപത്രിയിലായിട്ടും അതെല്ലാം അവഗണിച്ചാണ് പൊള്ളലേറ്റ മുഖവുമായി അവര്‍ ജെ.എന്‍.യു കാമ്പസില്‍  വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാനത്തെിയത്.


ജനാധിപത്യത്തിന്‍റ കപടമുഖമണിഞ്ഞ അധികാരി വര്‍ഗവും അവരുടെ നിഴലായി നില്‍ക്കുന്ന കോര്‍പറേറ്റ് മാഫിയകളും എത്രമാത്രം അപകടകാരികളാണെന്നതിന്‍െറ ജീവിക്കുന്ന ഉദാഹരണമാണ് സോണി സോറി. പൊലീസ്, സൈന്യം, ബ്യൂറോക്രാറ്റുകള്‍ തുടങ്ങിയ എല്ലാ ഒൗദ്യോഗിക സംവിധാനങ്ങളും  ക്രിമിനലുകള്‍ക്ക് താങ്ങാകുമ്പോള്‍ സ്ഥിതി ഗുരുതരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചൂഷണം ചെയ്യപ്പെടുന്ന ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തു വന്നു എന്നുള്ളതായിരുന്നു സോണി സോറി ചെയ്ത തെറ്റ്.  മാവോയിസ്റ്റുകളെ സഹായിച്ചു എന്ന കള്ളക്കേസ് ചുമത്തി 2011ഒക്ടോബറിലാണ്  അവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ ലൈംഗിക പീഡനങ്ങളാണ് അവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. ‘എനിക്കെതിരെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ എനിക്ക് അധികാരമില്ളേ? എനിക്ക് ജീവിക്കാന്‍ അവകാശമില്ളേ? എന്‍്റെ കുട്ടികളെ ഒന്ന് കാണാനും അവരോടൊപ്പം ജീവിക്കുവാനും എനിക്ക് അവസരമില്ളേ? ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു നക്സലൈറ്റുകള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന്. എന്നോട് കുറച്ചു ദയവു കാണിക്കൂ . ഇതിലും ഭേദം മരണശിക്ഷയാണ്.’ -ജയിലില്‍ വെച്ച് അവര്‍ സുപ്രീം കോടതിക്ക് എഴുതിയ കത്തിലെ വരികളാണിത്.

അധികാര രാഷ്ട്രീയത്തിന്‍റ കൊടും ക്രൂരതകള്‍  സ്വന്തം ജീവിതം കൊണ്ട് ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത സോണി സോറിയുടെ വരികള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്്്്ഥയുടെ ദൗര്‍ബല്യം കൂടിയാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്.  തോക്കിന്‍ കുഴലിലൂടെ വിപ്ളവം ആഗ്രഹിക്കുന്ന മാവോയിസ്സ്റ്റുകള്‍ക്കെതിരെയും മാവോയിസത്തിനെതിരെയെന്ന പേരില്‍ സകല ഭീകരത കൃത്യങ്ങളും ചെയ്തു കൂട്ടുന്ന ഭരണ കൂടത്തിനെതിരെയും  ഒരേ സമയം പോരാടുക എന്ന ശ്രമകരമായ ദൗത്യമാണ് ആ മഹതി നടത്തുന്നത്.  ഛത്തീസ്ഗഢ്് പൊലീസിലെ ഉന്നത ഉദ്യേഗസ്ഥര്‍ വരെ  പീഡിപ്പിച്ചതായി അവര്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല. 2013 ഏപ്രിലില്‍ അവര്‍ ജയില്‍ മോചിതയായി. അതിനു ശേഷവും പൊലീസിന്‍െറയും സൈന്യത്തിന്‍െറയും ലൈംഗികാതിക്രമത്തിനെതിരെയും ആദിവാസി ചൂഷണത്തിനെതിരെയും ശക്തമായി അവര്‍ രംഗത്തുണ്ട്.  അവരുടെ പ്രവര്‍ത്തനത്തിനും ആവേശത്തിനും ഒരു കുറവും ഉണ്ടായിട്ടില്ളെന്ന് മാത്രമല്ല അത് ഒൗദ്യേഗികതയുടെ മേലങ്കിയണിഞ്ഞ ശത്രുക്കളുടെ ഉറക്കം കെടുത്തുന്നുമുണ്ട്. പോരാട്ട വഴിയില്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുന്നതോടൊപ്പം ഭര്‍ത്താവും അച്ഛനും ദുരന്തത്തിന്‍െറ സഹയാത്രികരായി എന്നതും നാം കാണേണ്ടതാണ്. കുറ്റമുക്തയാക്കപ്പെട്ടെങ്കിലും അവര്‍  അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും യാതൊരു നഷ്ടപരിഹാവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സമൂഹത്തിനു വേണ്ടി പ്രയത്നിക്കുന്ന ഒരു മനുഷ്യാത്മാവിനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള  ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

 

‘ആരാണ് ഈ ലോകം സൃഷ്ടിച്ചത്? ശക്തരും ബുദ്ധിമാന്‍മാരുമായ പോരാളികള്‍ക്ക് ജന്മം കൊടുത്തത് ആരാണ്? സ്ത്രീകള്‍ ഇല്ലായിരുന്നെങ്കില്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ? ഞാനൊരു സ്ത്രീയാണ്, അതുകൊണ്ടു തന്നെ എന്തുകൊണ്ട് എനിക്കിത് സംഭവിച്ചു, ഉത്തരം പറയുക.’ സുപ്രീം കോടതിക്ക് എഴുതിയ കത്തില്‍ സോണി സോറി ചോദിക്കുന്നു. ഒരു വനിതാ ദിനം കൂടി കടന്നു പോകുമ്പോള്‍ ഇതിലും ശക്തമായ ഏതു വാക്കുകളാണ് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.