Posted On
date_range Updated On
date_range പത്താന്‍കോട്ട് ആക്രമണം: പഞ്ചാബിന് കേന്ദ്രം വക ആറു കോടിയുടെ ബില്‍
ചണ്ഡിഗഢ്: പത്താന്‍കോട്ട് ആക്രമണ സമയത്ത് പഞ്ചാബില്‍ നടത്തിയ സൈനിക ഓപറേഷന്‍െറ ചെലവായി ആറു കോടി രൂപ അടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം പഞ്ചാബിന് കത്ത് നല്‍കി. ആഭ്യന്തര മന്ത്രാലയം ജനുവരി 20ന് അയച്ച കത്തില്‍ ജനുവരി രണ്ടുമുതല്‍ ജനുവരി 27 വരെ പത്താന്‍കോട്ടിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ച 20 കമ്പനി പാരാമിലിട്ടറി സേനയുടെ ചെലവായി 6.35 കോടി രൂപ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍, പണം നല്‍കാന്‍ തയാറില്ളെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഓരോ കമ്പനിക്കും 1,77,143 രൂപ ഒരുദിവസം ചെലവുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന്‍െറ കോപ്പിയില്‍ പറയുന്നത്. ഇതു കൂടാതെ ഗതാഗതത്തിന് വന്ന ചെലവും പഞ്ചാബ് ഗവണ്‍മെന്‍റ് വഹിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.