Posted On
date_range Updated On
date_range യോഗ വിലക്കയറ്റവും അഴിമതിയും ഇല്ലാതാക്കുമോയെന്ന് ശിവസേന
മുംബൈ: യോഗ അനുഷ്ഠിച്ചതുകൊണ്ട് വർദ്ധിച്ച് വരുന്ന വിലക്കയറ്റവും അഴിമതിയും ഇല്ലാതാക്കാൻ കഴിയുമോയെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് ശിവസേന. ശിവസേന മുഖപ്പത്രമായ സാമ്നയിലൂടെയാണ് കേന്ദ്ര സർക്കാറിൻറ യോഗ ദിനത്തെ േസന വിമർശിക്കുന്നത്. 130 രാഷ്ട്രങ്ങളെ യോഗ ചെയ്യിപ്പിച്ചതിലൂടെ അവരെ നിലത്ത് കിടത്താൻ കഴിഞ്ഞ മോദിക്ക് പാകിസ്താനെ സ്ഥിരമായ ശവാസനത്തിലേക്ക് നയിക്കാൻ കഴിയണമെന്നും ആയുധം കൊണ്ട് മാത്രമേ അതിന് കഴിയുകയുള്ളുെവന്നും സാമ്ന പറഞ്ഞു.
നേരത്തെ മോദിയുടെ അടിക്കടിയുള്ള വിദേശ പര്യടനത്തെയും ശിവസേന വിമർശിച്ചിരുന്നു. ഇന്ത്യയുടെ അഭ്യർഥന പ്രാകാരം ലോക രാജ്യങ്ങളോട് ജൂൺ 21 ലോക യോഗ ദിനമായി ആചരിക്കാൻ യു.എൻ ആഹ്വാനം െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.