Posted On
date_range Updated On
date_range പത്താന്‍കോട്ട് ആക്രമണം: ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേരെയുണ്ടായ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡുകള്‍, മറ്റ് നിര്‍ണായക മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. തെക്കന്‍ ഡല്‍ഹിയിലും മുഖ്യ ഡല്‍ഹിയിലും വി.ഐ.പി മേഖലയായ ല്യൂട്ടന്‍സ് മേഖലയിലും പ്രധാന മാര്‍ക്കറ്റുകളിലും നിരീക്ഷണവും ശക്തമാക്കി. വി.ഐ.പികള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സ്പെഷല്‍ പൊലീസ് കമീഷണര്‍ക്കാണ് (ക്രമസമാധാനം) മേല്‍നോട്ടച്ചുമതല. ദ്രുതകര്‍മസേനയെയും പ്രത്യേക സേനയെയും നഗരത്തിന്‍െറ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.