Posted On
date_range Updated On
date_range പത്താൻകോട്ട് ആക്രമണം മോദിക്കേറ്റ തിരിച്ചടിയെന്ന് ഉമർ അബ്ദുല്ല
ശ്രീനഗർ: പഞ്ചാബിലെ പത്താൻകോട്ടിലുണ്ടായ തീവ്രവാദിക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പാകിസ്താൻ സന്ദർശനത്തിന് ശേഷം മോദിക്ക് ലഭിച്ച ആദ്യത്തെ വെല്ലുവിളിയാണിത്. ആക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് സമാധാന ചർച്ചകൾ മാറ്റിവെക്കണമെന്നും ഉമർ അബ്ദുല്ല ട്വിറ്ററിൽ പ്രതികരിച്ചു.
പത്താൻകോട്ടിൽ ഇന്ന് പുലർച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിക്കുകയും ചെയ്തു. ആറുമണിക്കൂറിലധികമാണ് ഏറ്റുമുട്ടൽ നീണ്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.