Posted On
date_range Updated On
date_range മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തവണ ബജറ്റ് കോപ്പിയില്ല
ന്യൂഡല്‍ഹി: പച്ചപ്പിനെ സംരക്ഷിക്കുകയെന്ന തീരുമാനത്തിന്‍െറ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തവണ കേന്ദ്ര ബജറ്റിന്‍െറ പകര്‍പ്പ് നല്‍കിയില്ല. ലോക്സഭയില്‍ അവതരിപ്പിച്ചശേഷം എല്ലാവര്‍ഷവും പ്രത്യേകം കൗണ്ടറുകളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി ബജറ്റ് കോപ്പി വിതരണം ചെയ്യാറുണ്ടായിരുന്നു.
നൂറുകണക്കിന് പേജുള്ള പൊതുബജറ്റും വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പദ്ധതികളും ചെലവും സാമ്പത്തിക വിവരങ്ങളും അടക്കം നിരവധി കടലാസാണ് ഇതിനായി ചെലവാകുന്നത്. ഇത് ഒഴിവാക്കാനാണ് ബജറ്റ് കോപ്പി നല്‍കില്ളെന്ന് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.