Posted On
date_range Updated On
date_range ശരീഫും മോദിയും യു.എസില്‍ കൂടിക്കാഴ്ച നടത്തിയേക്കും
ഇസ്ലാമാബാദ്: മാര്‍ച്ചില്‍ അമേരിക്കയില്‍ നടക്കുന്ന ആണവ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ വാഷിങ്ടണില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്ഷണം മോദിയും ശരീഫും സ്വീകരിച്ചതായി പാകിസ്താന്‍ പത്രം ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കൂടിക്കാഴ്ചയെക്കുറിച്ച് ഒൗദ്യോഗിക സ്ഥീരീകരണമായിട്ടില്ല്ള. ആദ്യമായാണ് ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ ഒരുമിച്ച് ആണവ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഭീകരര്‍ക്ക് ആണവായുധം ലഭ്യമാക്കുന്നത് തടയുക എന്ന ലക്ഷ്യവുമായി നടക്കുന്ന ഉച്ചകോടിയില്‍ ലോക നേതാക്കള്‍ പങ്കെടുക്കും. 2010 ഏപ്രിലിലായിരുന്നു ആദ്യ ഉച്ചകോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.