ചിത്രകാരന്‍ ദിനനാഥ് പതി അന്തരിച്ചു

ഭുവനേശ്വര്‍: പ്രമുഖ ചിത്രകാരനും കലാചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ദിനനാഥ് പതി (74) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഭുവനേശ്വറിലെ ബി.കെ കോളജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിന്‍െറ സ്ഥാപക പ്രിന്‍സിപ്പലായിരുന്നു. ഒഡിഷയിലെ പരമ്പരാഗത, ആദിവാസി, നാടോടി, ഗ്രാമീണ, സമകാലിക കലാരൂപങ്ങളെക്കുറിച്ച് ഇംഗ്ളീഷ്, ഒഡിയ, ജര്‍മന്‍ ഭാഷകളില്‍ 50ല്‍പരം പുസ്തകങ്ങള്‍ രചിച്ചു.ലോകത്തിലെ പല മ്യൂസിയങ്ങളില്‍ അദ്ദേഹത്തിന്‍െറ രചനകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചിത്രകലയില്‍ ബിരുദം നേടിയശേഷം അദ്ദേഹം ശാന്തിനികേതനില്‍നിന്ന് കലാചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1967-72 കാലത്ത് ഭുവനേശ്വറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ പെയ്ന്‍റിങ് അധ്യാപകനായി. തുടര്‍ന്ന്, ഒഡിഷ സ്റ്റേറ്റ് മ്യൂസിയത്തിലെ ക്യൂറേറ്ററായി. ചിത്രകലക്ക് ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ വെള്ളി ഫലകം ലഭിച്ചിട്ടുണ്ട്. ‘ദിഘപഹന്തിയുടെ ചിത്രാധ്യാപകന്‍’ ആത്മകഥക്ക് ഒഡിഷ സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
കപ്പല്‍ രഹസ്യചോര്‍ച്ച ഗൗരവത്തോടെ കാണും –നാവികസേനാ മേധാവി

ന്യൂഡല്‍ഹി: സ്കോര്‍പീന്‍ അന്തര്‍വാഹിനികളുടെ സാങ്കേതികവിദ്യ സംബന്ധിച്ച വിവരം ചോര്‍ന്നത് ഗൗരവത്തോടെ കാണുമെന്ന് നാവികസേനാ മേധാവി സുനില്‍ ലാന്‍ബ. കപ്പല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് ആദ്യമായാണ് അദ്ദേഹത്തിന്‍െറ പരസ്യ പ്രസ്താവന. കപ്പല്‍ രൂപകല്‍പന ചെയ്ത ഫ്രാന്‍സിലെ ഡി.സി.എന്‍.എസ് കമ്പനിയോട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയം മറ്റൊരു അന്വേഷണ സമിതിക്കും രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.