ആംബുലന്‍സും ആശുപത്രിയും കോടതിയും ആക്രമിക്കപ്പെടുന്നു

കംഗന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ഗുലാം മുഹമ്മദ് സോഫിയോട് രണ്ടു രോഗികളെ അടിയന്തരമായി ശ്രീനഗറിലെ ജി.ബി. പന്ത് റഫറല്‍ ആശുപത്രിയിലത്തെിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. സൈനികരുടെയും പ്രക്ഷോഭകരുടെയും തടസ്സം മറികടന്ന്  സോഫി ശ്രീനഗറിന്‍െറ പ്രാന്തത്തിലത്തെുമ്പോള്‍ രാത്രി 10. എല്ലാ തടസ്സവും നീങ്ങിയെന്ന ആശ്വാസത്തില്‍  സഫ കദലിലത്തെിയപ്പോള്‍ ഒരു സി.ആര്‍.പി.എഫ് സൈനികന്‍ ആംബുലന്‍സിനടുത്തേക്ക് വരുന്നു. ഒന്നും പറയാന്‍ ഇടലഭിച്ചില്ല, അപ്പോഴേക്കും നിറയൊഴിച്ചു. വെടിവെക്കുകയാണെന്ന് കരുതി മുഖം പൊത്തി.

മുഖമുയര്‍ത്തിയപ്പോള്‍ കൈകള്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നു. രക്തമൊലിക്കുന്ന കൈകളുമായി സോഫി ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലേക്കാണ് ആംബുലന്‍സ് വിട്ടത്. സോഫിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നേരെ ജി.ബി. പന്ത് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 365 പെല്ലറ്റുകളാണ് സോഫിയുടെ കൈകളില്‍നിന്ന് നീക്കിയത്.

നീക്കംചെയ്യാത്ത പെല്ലറ്റുകള്‍ പിന്നീട് ഹൃദയത്തിലേക്കുള്ള രക്തധമനികള്‍ അടയാന്‍ കാരണമാകുമെന്ന് കേട്ട് എല്ലാ പെല്ലറ്റുകളും എങ്ങനെയെങ്കിലും എടുത്തുതരണമെന്ന് ഡോക്ടറോട് കെഞ്ചുകയാണിപ്പോള്‍ സോഫി. ‘എന്‍െറ സഹോദരന്‍ ഭീകരനല്ല. അവന്‍ കല്ളെറിയാനും പോയതല്ല. പരിക്കേറ്റ രോഗികളുമായി ആശുപത്രിയിലേക്ക് വരുകയായിരുന്നു. അതിനാണവനുനേരെ പെല്ലറ്റ് ഗണ്ണുതിര്‍ത്തത്’  -സോഫിയുടെ സഹോദരന്‍ പറയുന്നു.

ആക്രമണത്തിനിരയായ ആംബുലന്‍സ് രോഗികളെയുംകൊണ്ട് ആശുപത്രിയില്‍ (ഫാറൂഖ് ജാവേദ് ഖാന്‍)
 


സര്‍ക്കാര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പെല്ലറ്റുതിര്‍ത്ത സൈനികനെതിരെ നടപടിയെടുത്തുവെന്ന് സി.ആര്‍.പി.എഫ് കശ്മീര്‍ റെയ്ഞ്ച് ഐ.ജി അതുല്‍ കഡ്വാള്‍ പറഞ്ഞു. സൈനികനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ളെന്നും അതുകൊണ്ടാണ് പെല്ലറ്റുതിര്‍ത്തതെന്നുമാണ് സൈനികന്‍ പറഞ്ഞത്. എന്നാല്‍, മേലുദ്യോഗസ്ഥനെ അറിയിക്കാതെ പെല്ലറ്റ് ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല.

ആംബുലന്‍സ് മാത്രമല്ല, ആശുപത്രിയും ആക്രമണത്തിനിരയാകുന്നുണ്ട് എന്ന് ഡോ. നിസാര്‍ അഹ്മദ് പറഞ്ഞു. ജി.ബി. പന്ത് ആശുപത്രിയിലേക്ക് പരിക്കേറ്റവരെയും കൊണ്ട് എത്തിയവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയെന്നും അവര്‍ക്കുനേരെ സൈന്യം ആശുപത്രിവളപ്പില്‍ ഗ്രനേഡ് പൊട്ടിക്കുകയായിരുന്നുവെന്നും ഡോ. നിസാര്‍ പറഞ്ഞു. കോടതികളും ആക്രമണത്തില്‍നിന്ന് ഒഴിവാകുന്നില്ളെന്ന് ജമ്മു- കശ്മീര്‍ ഹൈകോടതിയിലെ ജമാദാര്‍ മുഹമ്മദ് റംസാന്‍ വാനിയുടെ അനുഭവസാക്ഷ്യം. രാവിലെ സ്കൂട്ടറില്‍ വരുകയായിരുന്ന വാനിയെ തടഞ്ഞുനിര്‍ത്തിയ സി.ആര്‍.പി.എഫുകാര്‍ തിരിച്ചറിയല്‍ രേഖ കാണിക്കാനാവശ്യപ്പെട്ടു. ഹൈകോടതി ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞ നിമിഷം അതിക്രൂരമായ മര്‍ദനം തുടങ്ങി. ജഡ്ജിമാര്‍ക്കും കോടതിക്കുമെതിരെ മോശം പദപ്രയോഗം നടത്തിയായിരുന്നു മര്‍ദനം. സൈനികരുടെ അടിയേറ്റ് വലതുകൈ ഒടിഞ്ഞു.

സംഭവമറിഞ്ഞ് ആശുപത്രിയില്‍ തന്നെ കാണാന്‍ വരുകയായിരുന്ന ഹൈകോടതിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ഷാദിനെയും സൈനികര്‍ വെറുതെവിട്ടില്ല. സെക്രട്ടേറിയറ്റിനു സമീപം വെച്ച് ബൈക്ക് തടഞ്ഞ് മര്‍ദിച്ചവശനാക്കി. ഡോ. അര്‍ഷാദും പരിക്കേറ്റ് ചികിത്സയിലാണ്. ബാന്ദിപോറ കോടതിക്കു നേരെ ആക്രമണം നടന്നെന്നും കേടുപറ്റിയെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ബാരാമുല്ലയിലെ ജില്ലാ സെഷന്‍സ് ജഡ്ജി ഹൈകോടതി രജിസ്ട്രാര്‍ക്ക് പരാതിയയച്ചത് ഹൈകോടതി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നതിന്‍െറ രണ്ടു ദിവസം മുമ്പാണ്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുത്ത ജമ്മു-കശ്മീര്‍ ഹൈകോടതി ബെഞ്ച് ജഡ്ജിമാരുടെയും കോടതികളുടെയും കോടതി ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കിയില്ളെങ്കില്‍ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.