Posted On
date_range Updated On
date_range ‘ആര്‍.ത്രിയും എ.എസും’ ചെറു മനസ്സുകാര്‍; അമേരിക്ക അടിച്ചേല്‍പിച്ചവര്‍ –സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും എതിരെ വീണ്ടും പരിഹാസവുമായി സുബ്രമണ്യന്‍ സ്വാമി. അമേരിക്ക അടിച്ചേല്‍പിച്ച ചെറിയ മനസ്സുള്ള മാനേജ്മെന്‍റ് ബിരുദധാരികളാണ് ഇരുവരുമെന്ന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.
ഇംഗ്ളീഷിലെഴുതുമ്പോള്‍ രഘുറാം രാജന്‍ എന്ന പേരിലെ മൂന്ന് ആര്‍ ചേര്‍ത്ത് അദ്ദേഹത്തെ ആര്‍.ത്രീ എന്നും അരവിന്ദ് സുബ്രഹ്മണ്യനെ ഇനീഷ്യല്‍ ചേര്‍ത്ത് എ.എസ് എന്നും എഴുതിയാണ് ഇരുവരെയും ചെറിയ മനസ്സുള്ളവരാണെന്ന് ആക്ഷേപിക്കുന്നത്. നേരത്തെ പലിശനിരക്ക് കുറക്കാതിരുന്നപ്പോള്‍ സ്വാമി പലവട്ടം രഘുറാം രാജനെതിരെ ആക്ഷേപം ചൊരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.