മരുന്നുപരീക്ഷണ നിയമം ഉദാരമാക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് മരുന്നുപരീക്ഷണത്തിനും പുതിയ മരുന്ന് പുറത്തിറക്കുന്നതിനുമുള്ള നിയമം ഉദാരമാക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പിെൻറ കീഴിലുള്ള ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറലിെൻറ വിജ്ഞാപനം പുറത്തിറങ്ങി. പുതിയ തീരുമാനം വിദേശ കമ്പനികളെ സഹായിക്കാനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.  മരുന്ന് പരീക്ഷണങ്ങൾക്ക് വേഗം അംഗീകാരം നൽകാനും മറ്റു രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച മരുന്നുകൾ സാങ്കേതികതകളിൽ പെടാതെ പുറത്തിറക്കാനുമുള്ള നിർദേശങ്ങളാണ് ഈ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലുള്ളത്. വാണിജ്യാധിഷ്ഠിത പരീക്ഷണങ്ങളിലും പഠനാവശ്യത്തിനുമുള്ള പരീക്ഷണത്തിലും നിയമം ലളിതമാക്കിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിൽ നിന്ന് മൃഗങ്ങളിലുള്ള പരീക്ഷണവും ക്ലിനിക്കൽ പരിശോധനയും കഴിഞ്ഞെത്തുന്ന മരുന്ന് നിർമാണ കമ്പനികൾക്ക് ഇന്ത്യയിൽ വീണ്ടും ഇത്തരം പരീക്ഷണങ്ങൾ നടത്തേണ്ടതില്ല. പ്രത്യേക സാഹചര്യമുണ്ടെങ്കിലേ വീണ്ടും പരിശോധന നടത്തേണ്ടതുള്ളൂ. പുതിയ മരുന്നുകൾക്ക് അംഗീകാരം നൽകുന്ന എത്തിക്സ് കമ്മിറ്റിക്ക് കൂടുതൽ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നൽകുന്നുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് എത്തിക്സ് കമ്മിറ്റി പുതിയ മരുന്നുകൾ പുറത്തിറക്കാനുള്ള സമയപരിധി കുറക്കാനും സാധ്യതയുണ്ട്.തുടർച്ചയായ പരിശോധനകളും സർക്കാർ സംവിധാനങ്ങൾക്ക് വിവരം നൽകണമെന്ന വ്യവസ്ഥയും മരുന്ന് വ്യവസായ രംഗത്തുനിന്ന് വ്യാപകമായി എതിർക്കപ്പെടുന്നതിനിടയിലാണ് പുതിയ വിജ്ഞാപനം.

മരുന്ന് പരീക്ഷണം അനുവദിക്കുന്നതിന് ഇന്ത്യയിൽ കർശന നിയമങ്ങളാണുള്ളത്. രോഗിയുടെ സുരക്ഷ പരിഗണിച്ച് വേണം മരുന്നു പരീക്ഷണം നടത്തേണ്ടതെന്ന സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ ജാഗ്രതയോടെ മാത്രമേ മരുന്ന് പരീക്ഷണത്തിന് സർക്കാർ അനുമതി നൽകാറുള്ളൂ. ഈ നിയമങ്ങൾ ലഘൂകരിക്കാൻ പുതിയ മരുന്ന് അന്വേഷണത്തിനുള്ള കമ്മിറ്റിയും മരുന്ന് സാങ്കേതിക ഉപദേശക സമിതിയും നിർദേശിച്ചിരുന്നു.
പുതിയ വിജ്ഞാപനത്തോടെ എത്തിക്സ് കമ്മിറ്റിക്ക് കൂടുതൽ അധികാരം ഉണ്ടാവുമെങ്കിലും ഡ്രഗ് കൺട്രോളർ ജനറലിന് തന്നെയാവും അപേക്ഷകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.