ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന്​; മൂ​ന്നു​പേർ അ​റ​സ്​​റ്റി​ൽ

ശ്രീ​ന​ഗ​ർ: പൂ​ഞ്ചി​ലെ ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു.ഇ​വ​രി​ൽ​നി​ന്നും ആ​റ്​ ഗ്ര​നേ​ഡു​ക​ൾ ക​ണ്ടെ​ടു​ത്തു. അ​റ​സ്​​റ്റി​ലാ​യ​വ​ർ പാ​കി​സ്​​താ​ൻ തീ​വ്ര​വാ​ദ ഗ്രൂ​പ്പി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര​ത്തി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൂ​ഞ്ച് സീ​നി​യ​ർ പൊ​ലീ​സ് സൂ​പ്ര​ണ്ട് ര​മേ​ഷ് കു​മാ​ർ അ​ൻ​ഗ്ര​ൽ പ​റ​ഞ്ഞു.

ലോ​ക്ക​ൽ പൊ​ലീ​സി​െൻറ സ്‌​പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ ഗ്രൂ​പ്പും 49 രാ​ഷ്​​ട്രീ​യ റൈ​ഫി​ൾ​സി​െൻറ സൈ​നി​ക​രും ചേ​ർ​ന്ന്​ ഗാ​ൽ​ഹൂ​ത ഗ്രാ​മ​ത്തി​ലെ മു​സ്ത​ഫ ഇ​ഖ്​​ബാ​ൽ ഖാ​ൻ, മു​ർ​ത​സ ഇ​ഖ്​​ബാ​ൽ എ​ന്നീ സ​ഹോ​ദ​ര​ന്മാ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. മു​സ്​​ത​ഫ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന്​ മു​ഹ​മ്മ​ദ്​ യാ​സി​ൻ എ​ന്ന​യാ​ളും പി​ടി​യി​ലാ​യി.

Tags:    
News Summary - 2 suspected terrorists arrested in J-K’s Poonch, bid to attack temple foiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.