Posted On
date_range Updated On
date_range പഞ്ചാബിൽ ചൈനീസ് നിർമിത ഡ്രോണുകൾ കണ്ടെത്തി
അമൃത്സർ: പഞ്ചാബിൽനിന്നും രണ്ട് ചൈനീസ് നിർമിത ഡ്രോണുകൾ കണ്ടെടുത്തു. ബി.എസ്.എഫും പഞ്ചാബ് പൊലീസും അമൃത്സറിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഡ്രോണുകൾ കണ്ടെടുത്തത്.
ഡ്രോണുകളെ സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ചൈന നിർമിത ഡി.ജെ.ഐ മാവിക് 3 ക്ലാസിക്ക് ഡ്രോണുകളാണ് കണ്ടെടുത്തത്. അമൃത്സറിലെ ഹാർഡോ റട്ടൻ ഗ്രാമത്തിനും ഡാവോക്ക് ഗ്രാമത്തിനും സമീപമുള്ള കൃഷിയിടങ്ങളിൽനിന്നുമാണ് ഡ്രോണുകൾ കണ്ടെടുത്തത്. ശനിയാഴ്ച ഫിറോസ്പൂരിലെ അതിർത്തി പ്രദേശത്തുനിന്ന് മൂന്ന് പാക്കറ്റ് ഹെറോയിൻ അടങ്ങിയ ഡ്രോണ്‍ ബി.എസ്.എഫ് കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.