സൂപ്പർ കാറുകളിൽ ‘പറന്നത്​’ ദുൽഖറും പ്രിഥ്വിയും? ഉത്തരം നൽകി മോ​േട്ടാർ വാഹന വകുപ്പ്​

കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ ​സോഷ്യൽ മീഡിയകളിൽ ഒരു വീഡിയൊ വൈറലായത്​. രണ്ട്​ യുവാക്കൾ ബൈക്കിൽ പിൻതുടർന്നെടുത്ത വീഡിയോയിൽ വരിവച്ച്​ പോകുന്ന മൂന്ന്​ സൂപ്പർ കാറുകളാണ്​ ഉണ്ടായിരുന്നത്​. കറുത്ത ലംബോർഗിനി, ചുവന്നതും സിൽവർ നിറത്തിലുള്ളതുമായ രണ്ട്​ പോർഷെകൾ എന്നിവയാണ്​ മത്സരിച്ച്​ ഒാടിച്ചുപോകുന്നത്​.

കോട്ടയം എറണാകുളം റൂട്ടിലെ റോഡിലായിരുന്നു ഡ്രൈവിങ്ങ്​. കാറുകളിൽ നടന്മാരായ പ്രിഥ്വിരാജും ദുൽഖർ സൽമാനും ആയിരുന്നെന്ന്​ പിൻതുടർന്നവർ പറയുന്നു. കാറുകൾ തിരിച്ചറിഞ്ഞ യുവാക്കൾ ഇവരെ കുറേദൂരം പിൻതുടർന്നിരുന്നു. ഡി.ജെയും നടനുമായ ശേഖർ മേനോനും ഇവരോടൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ മോ​േട്ടാർ വെഹിക്​ൾ ഡിപ്പാർട്ട്​മ​​െൻറ്​ അന്വേണം നടത്തി.

Full View

വാഹനങ്ങൾ അമിത വേഗതയിലായിരുന്നോ എന്നാണ്​ പരിശോധിച്ചത്​. ഇതിനായി മോ​േട്ടാർ വെഹിക്​ൾ ഡിപ്പാർട്ട്​മ​​െൻറിലെ ഒാ​േട്ടാമേറ്റഡ്​ എൻഫോഴ്​സ്​മ​​െൻറ്​ വിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. കോട്ടയം-കൊച്ചി റൂട്ടിലെ സ്​പീഡ്​ ഡിറ്റക്​ടിങ്ങ്​ കാമറകൾ പരിശോധിച്ച്ാണ്​ തെളിവെടുത്തത്​. പ്രാഥമിക നിഗമനം അനുസരിച്ച്​ താരങ്ങൾ നിയലംഘനം നടത്തിയിട്ടില്ലെന്നാണ്​ സൂചന.

സൂപ്പർ കാറുകളുടെ അസാധാരണ ശബ്​ദം കാരണം പിൻതുടർന്നവർ വേഗത കൂടുതലാണെന്ന്​ തെറ്റിദ്ധരിച്ചതാകാമെന്നും സാധാരണ വാഹനങ്ങൾ പിന്നിടുന്ന സമയമെടുത്താണ്​ താരങ്ങളുടെ കാറുകൾ ക്യാമറകൾ മറികടന്നിരിക്കുന്നതെന്നും മോ​േട്ടാർ വാഹന വകുപ്പ്​ അധികൃതർ പറഞ്ഞു. കാമറകളിലും നിയമലംഘനം കണ്ടെത്താനായിട്ടില്ല.

Tags:    
News Summary - Prithviraj and Dulquer Salmaan Car Racing Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.