ദോഹ: ഖത്തറിലെ മസ്ദ വാഹനങ്ങളുെട ഏജൻറായ നാഷനൽ കാർ കമ്പനി (എൻ.സി.സി) മസ്ദയുടെ പുതിയ മോഡലായ allnew 2018 Mazda CX5 വിപണിയിലിറക്കി. ഒാടിക്കുന്നയാൾക്കും യാത്രചെയ്യുന്നവർക്കും സുഖപ്രദമായ അനുഭവം സാധ്യമാക്കുക എന്ന ലഷ്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നതെന്ന് എൻ.സി.സി അറിയിച്ചു. ആരെയും കൊതിക്കുന്ന ഡിൈസൻ ആണ് ഇൗ മോഡലിെൻറ പ്രത്യേകത. ഏറെ വ്യത്യസ്തത പുലർത്തുന്നതാണ് CX–5 മോഡൽ.
പുറം പോലെ അകത്തെ കാഴ്ചയും ഏറെ ആകർഷകമാണ്. ഉള്ളിൽ ഇരിക്കുന്നവർക്ക് ഏറെ സന്തോഷവും സുഖവും പ്രദാനം ചെയ്യുന്നതാണ് ഇൻറീരിയർ. സോൾ റെഡ് ക്രിസ്റ്റൽ കളറാണ് കാറിന്. GVectoring Control ആണ് പുതിയ മോഡലിൽ സ്വീകരിച്ചിരിക്കുന്നത്. ഡ്രൈവർ കാബിൻ കൂടുതൽ സൗകര്യപ്രദമാണ്. ആറ് എയർബാഗുകൾ, മൾട്ടി അഡ്ജസ്റ്റബിൾ പവർ ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ൈക്ലമറ്റ് കൺട്രോൾ, സ്മാർട്ട് കീ–പ്രസ് ബട്ടൻ സ്റ്റാർട്ട്, MZD സൗണ്ട് സിസ്റ്റം, GPS നാവിഗേഷൻ സിസ്റ്റം, ഒമ്പത് സ്പീക്കറുകൾ, പ്രീമിയം ബോസ് ഒാഡിയോ സിസ്റ്റം, 40/20/40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, അഡ്വാൻസ്ഡ് ൈബ്ലൻഡ് സ്പോട്ട് മോണിറ്ററിങ് സിസ്റ്റം, റിയർ ക്രോസ് ട്രാഫിക് സി അലർട്ട്, സ്മാർട്ട് സിറ്റി ബ്രേക്ക് സപ്പോർട്ട് തുടങ്ങിയവയാണ് പുതിയ CX–5 യുടെ പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.