യൂറോപ്പിലെ ചില സുന്ദരൻ മോഡലുകളെ കണ്ടിട്ടില്ലേ. കൃത്യമായി വെട്ടിയൊതുക്കിയ മുടിയും വടിവൊത്ത ശരീരവും നീലക്കണ്ണുകളുമുള്ള ചുള്ളന്മാർ. ഇവരെപ്പോലെയാണ് ഫോക്സ്വാഗൻ പസാറ്റും. കൃത്യമായ അഴകളവുള്ള ആധുനികനും ആഡംബരപ്രിയനുമായ കാറാണിത്. ബെൻസും ബി.എം.ഡബ്ല്യുവും ഒാഡിയുമൊന്നും കീശയിലൊതുങ്ങാത്ത സമ്പന്നരിലെ സാധുക്കളാണ് സാധാരണ പസാറ്റിനെ വാഹനമാക്കുന്നത്. അത്തരക്കാർക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ഫോക്സ്വാഗൻ തങ്ങളുടെ ഒാമനയെ എപ്പോഴും പുറത്തിറക്കുന്നത്.
പസാറ്റിെൻറ പുതുക്കിയ വാഹനവും പാരമ്പര്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ആരൊക്കെയാണ് പസാറ്റിെൻറ എതിരാളികൾ? ആദ്യം മനസ്സിൽ വരുന്ന പേരുകൾ സ്കോഡ സൂപ്പർബ്, ഒാഡി എത്രീ, ടൊയോട്ട കാംമ്രി എന്നിവയാണ്. രസകരമായ വസ്തുതയെന്തെന്നാൽ, സൂപ്പർബും ഒാഡി എത്രീയും പസാറ്റും പങ്കുവെക്കുന്ന പ്രത്യേകതകൾ ഏറക്കുറെ ഒന്നുതന്നെയാണെന്നതാണ്. വെവ്വേറെ പേരുകളുണ്ടെങ്കിലും സ്കോഡയും ഒാഡിയുമൊക്കെ ഫോക്സ്വാഗൻ എന്ന ഭീമൻ കമ്പനിയുടെ ഉപോൽപന്നങ്ങളാണ്.
വലുപ്പമുള്ളതെങ്കിലും ഒട്ടും കൊഴുപ്പടിയാത്തവിധം ഒതുങ്ങിയതാണ് പസാറ്റിെൻറ ശരീരം. കൃത്യമായ വടിവുകളും വരകളും വാഹനത്തിലാകമാനം വരഞ്ഞിട്ടിരിക്കുന്നു. മുന്നിലെ ഗ്രില്ലുകൾക്കും ഹെഡ്ലൈറ്റിനും ഒരേ കനമാണ്. കൂർത്ത അഗ്രങ്ങളും എൽ.ഇ.ഡി ലൈറ്റുകളും നൽകുന്നത് മനോഹാരിത നിറഞ്ഞ ആഢ്യത്വമാണ്. ബമ്പറും വലിയ ഫോഗ് ലാമ്പുകളും ആകർഷകം. ഗ്രില്ലിലും ബമ്പറിലുമൊെക്ക വെള്ളിത്തിളക്കം കാണാം. വശങ്ങളിൽ വ്യക്തമായി തെളിഞ്ഞ് നിൽക്കുന്ന ക്യാരക്ടർ ലൈനുമുണ്ട്.
ടെയിൽ ലൈറ്റുകൾ പൂർണമായും എൽ.ഇ.ഡിയാണ്. പസാറ്റിെൻറ മേൽക്കൂര പിന്നിലേക്ക് ഒഴുകിയിറങ്ങിയിരിക്കുകയാണ്. കൂപ്പെ എന്ന് വിശേഷിപ്പിക്കാവുന്ന രൂപകൽപനയാണിത്. അകത്തളം കറുപ്പിൽ നിറഞ്ഞിരിക്കുന്നു. തടിയുടെ ഗാംഭീര്യവും കൂട്ടിയിണക്കിയിട്ടുണ്ട്. പസാറ്റിനുള്ളിലെത്തിയാൽ ആദ്യം ശ്രദ്ധയിൽെപടുക സ്വിച്ചുകളുടെ ധാരാളിത്തമാണ്. താരതമ്യേന പഴയതെന്ന് പറയാവുന്ന രൂപകൽപനാരീതിയാണിത്.
ഏറ്റവും ആധുനികമായ വാഹനങ്ങൾ സ്വിച്ചുകളുെട എണ്ണം കുറക്കുകയും എല്ലാത്തിനും ടച്ച് സ്ക്രീനുകൾ ഉപയോഗിക്കുകയും ചെയ്യുന്ന കാലമാണിത്. പസാറ്റിൽ ഇപ്പോഴും ഫോക്സ്വാഗൺ പഴമയുടെ ചേരുവകളാണ് ചേർത്തിരിക്കുന്നതെന്നർഥം. സ്വിച്ചുകളുടെ പഴമ ഒഴിവാക്കിയാൽ അത്യാധുനികനാണ് പസാറ്റ്. അതിമനോഹരമായ സ്റ്റിയറിങ്വീലും വലുപ്പമേറിയ ടച്ച്സ്ക്രീനും മുന്നിലാകെ നീണ്ട് കിടക്കുന്ന എ.സി വെൻറുകളും മധ്യത്തിലെ ക്ലോക്കുമൊക്കെ പുതുമയുള്ളതാണ്.
വട്ടത്തിലുള്ള ഇരട്ട ഡയലുകളും ഡിജിറ്റൽ സ്ക്രീനും ഉൾപ്പെടുന്ന ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ വിവരങ്ങൾ പകലിലും തെളിഞ്ഞ് കാണാം. സീറ്റുകൾ നിങ്ങളെ ഉള്ളിലേക്ക് ആവാഹിക്കും. ഒരിക്കൽ അമർന്നിരുന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നാത്ത വിധം സുഖമുള്ളതാണിത്. പിന്നിലും എ.സി വെൻറുകളും അവയുടെ നിയന്ത്രണങ്ങളുമുണ്ട്. സെൻട്രൽ ടണൽ അൽപ്പം ഉയരമുള്ളതാണ്. എന്നാലും മൂന്നാമതൊരാൾക്ക് ആയാസപ്പെടാതെ ഇരിക്കാനാകും. 360ഡിഗ്രിയിൽ വാഹനം കാണാനാകുന്നത് പാർക്കിങ് അനായാസമാക്കും. 586ലിറ്റർ ബൂട്ട്സ്െപയ്സ് അതിവിശാലമാണ്.
പിന്നിലെ സീറ്റുകൾ മറിച്ചിട്ടാൽ വിശാലമായി ഡിക്കി മാറുകയും ചെയ്യും. 2.0ലിറ്റർ ടി.ഡി.െഎ ഡീസൽ എൻജിനാണ് വാഹനത്തിന്. ആറ് സ്പീഡ് ഡി.എസ്.ജി ഗിയർബോക്സാണ് നൽകിയിട്ടുള്ളത്. 177ബി.എച്ച്.പി കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. ഇക്കൊ, കംഫർട്ട്, േനാർമൽ, സ്പോർട്ട് എന്നീ മോഡുകളിൽ ഒാടിക്കാം. 17.42 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും പസാറ്റിെൻറ പ്രത്യേകതയാണ്. 30 മുതൽ 32ലക്ഷം വരെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.