Posted On
date_range Updated On
date_range 18 ലക്ഷത്തിെൻറ ബി.എം.ഡബ്ല്യുവിൽ മമ്മുക്ക; വൈറലായി വിഡിയോ
സൂപ്പർസ്റ്റാർ മമ്മുട്ടിയുടെ വണ്ടിപ്രേമം അങ്ങാടിപ്പാട്ടാണ്. മമ്മുട്ടിക്ക് കാറുകളോടാണ് പ്രിയമെങ്കിൽ മകൻ ദുൽഖർ ബൈക്കുകളുടെ ആരാധകനാണ്. ട്രയംഫും, ബി.എം.ഡബ്ല്യുവും തുടങ്ങി നിരവധി ബൈക്കുകളുണ്ട് ഡി.ക്യുവിെൻറ ഗാരേജിൽ. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് ദുൽഖറിനെ വെല്ലുന്ന സ്റ്റൈലിൽ മമ്മുക്ക ബൈക്കോടിക്കുന്ന വിഡിേയായാണ്.
ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നായ ബി.എം.ഡബ്ല്യു ആർ 1200 ജി.എസാണ് മമ്മുക്ക ഒാടിച്ചത്. ക്രൂയിസർ ബൈക്ക് പ്രേമികളുടെ എക്കാലത്തെയും ഇഷ്ട മോഡലാണ് ആർ 1200 ജി.എസ്. 1170 സി.സി എൻജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 7750 ആർ.പി.എമ്മിൽ 125 ബി.എച്ച്.പി കരുത്താണ് എൻജിൻ നൽകുക. 6500 ആർ.പി.എമ്മിൽ 125 എൻ.എം ടോർക്കും നൽകും. ഏകദേശം 18.90 ലക്ഷമാണ് ബൈക്കിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.