ജീപ്പ്​ റൂബിക്കോൺ, ഥാർ, എൻഡവർ; ഒാഫ്​റോഡ്​ രാജാക്കന്മാരുടെ കുന്നുകയറ്റം കാണാം

കഴിവുണ്ടെങ്കിലും പുറത്തെടുക്കാനാകാതെ അകാല ചരമമടയാനാണ്​ എന്നും ഇന്ത്യക്കാരുടെ ഒാഫ്​റോഡർ വാഹനങ്ങളുടെ വിധി. കാടും കുന്നും മലയും താണ്ടുമെങ്കിലും ഒരിക്കലും ഇവിടെയൊന്നും പോകാൻ ഉടമകൾ ഇവരെ അനുവദിക്കാറില്ല. വാഹനത്തിന്​ എന്തെങ്കിലും പറ്റുമോ എന്ന പേടിയാണ്​ കാരണം. നല്ലൊരു റേസ്​ ട്രാക്​​ കാണാതെ മരിക്കേണ്ടിവരുന്ന സ്​​േപാർട്​സ്​ കാറുകൾക്ക്​ തുല്യമായ അവസ്​ഥയാണിത്​. പലപ്പോഴും ഇതിനൊരു ആശ്വാസം ചില കൂട്ടായ്​മകൾ സംഘടിപ്പിക്കുന്ന ഒാഫ്​റോഡ്​ ഇവൻറുകളാണ്​. അതുപോലൊരു ഇവൻറിൽ രാജ്യത്തെ മികച്ച ഒാഫ്​റോഡർ വാഹനങ്ങൾ കുന്ന്​ കയറുന്ന കാഴ്​ച്ച സമൂഹമാധ്യമങ്ങളിൽ വൈറലായി​.


അൻഷുമാൻ ബിഷ്ണോയ് എന്നയാളാണ്​ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്​തത്​. വീഡിയോയിൽ, ജീപ്പ് റാംഗ്ലർ റൂബിക്കോൺ, പുതിയതും പഴയതുമായ മഹീന്ദ്ര ഥാർ, മിത്സുബിഷി പജീറോ സ്പോർട്​, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര സ്​കോർപ്പിയോ തുടങ്ങി നിരവധി എസ്‌യുവികൾ പാറക്കെട്ടുകൾ കീഴടക്കുന്നത്​ കാണാം.

ജീപ്പ് റാംഗ്ലർ റൂബിക്കോൺ ആയിരുന്നു ആദ്യം കയറ്റംകയറിയ എസ്​.യു.വി. ബലൂൺ റേഡിയൽ ഒാഫ്​റോഡ്​ ടയറും പ്രത്യേക സസ്പെൻഷനുമൊ​െക്കയായി ഇവർ അനായാസം കയറ്റംകയറി. ഒരിക്കൽ പോലും ടയർ കുടുങ്ങുകയോ ചക്രത്തി​െൻറ ട്രാക്ഷൻ നഷ്ടപ്പെടുകയോ ചെയ്​തില്ല. അടുത്തത് പുതിയ തലമുറ മഹീന്ദ്ര താർ ആയിരുന്നു. മികച്ച ഒാഫ്​റോഡ്​ കഴിവുള്ള എസ്‌യുവിയാണിത്​. പക്ഷേ മുകളിൽ എത്തുന്നതിനുമുമ്പ് രണ്ട് സ്ഥലങ്ങളിൽ വാഹനം കുടുങ്ങി. ചക്രങ്ങളുടെ ട്രാക്ഷൻ നഷ്ടപ്പെട്ടു. റാംഗ്ലറിൽ നിന്ന് വ്യത്യസ്​തമായി, മഹീന്ദ്ര ഥാറിന് ഒരു മോഡിഫിക്കേഷനും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഫോർഡ് എൻഡവർ എസ്‌യുവിയായിരുന്നു അടുത്തത്​. എൻഡവർ വലുതും ഭാരമേറിയതുമായ എസ്‌യുവിയാണ്. അൽപ്പം ബുദ്ധിമുട്ടിയെങ്കിലും എൻഡെവറും കുന്ന്​ താണ്ടി. അതുപോലെ, മിത്സുബിഷി പജീറോ സ്പോർട്​, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര സ്​​കോർപ്പിയോ, ഇസുസു വി-ക്രോസ് എന്നിവയും കുന്ന്​ കയറുന്നത്​ വീഡിയോയിലുണ്ട്​. 

Full View

Tags:    
News Summary - Watch Jeep Wrangler Rubicon, Mahindra Thar, V-Cross & other SUV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.