Posted On
date_range Updated On
date_range ചലിപ്പിക്കുന്നത് 256 ടയറുകൾ, ഒരു കിലോമീറ്റർ താണ്ടാൻ നാല് ലിറ്റർ ഇന്ധനം; കൗതുകമായി ട്രെയിലർ -വിഡിയോ
കൗതുകമായി കൂറ്റൻ ട്രെയിലർ വിഡിയോ. ഹരിദ്വാറിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് പോയ ട്രെയിലറാണ് ഹൈവേയിൽവച്ച് കാമറയിൽ പതിഞ്ഞത്. വാഹനത്തിന്റെ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ 28 പേരുടെ സംഘവും ട്രെയിലറിന് ഒപ്പമുണ്ടായിരുന്നു. വൈദ്യുത പവർ പ്ലാന്റ് ആരംഭിക്കാനുള്ള കുറ്റൻ ഉപകരണങ്ങളാണ് ട്രെയിലറിൽ ഉണ്ടായിരുന്നത്.
വലിപ്പത്തിലും ഭാരത്തിലും ഭീമാകാരമായതിനാൽ 1 കിലോമീറ്റർ സഞ്ചരിക്കാൻ നാല് ലിറ്റർ ഇന്ധനം ആവശ്യമാണെന്ന് ട്രെയിലറിന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. മൂന്ന് വിഭാഗങ്ങളായി തിരിച്ച ട്രെയിലറാണ് ഇത്. ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളിൽ എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ട്രെയിലർ വിഡിയോ ലക്ഷക്കണക്കിനുപേർ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.