പ്രളയത്തിൽ തന്‍റെ കോടികൾ വിലയുള്ള ആഡംബര കാറുകൾ നശിച്ചെന്ന്​ സണ്ണി ലിയോൺ; ഇപ്പോൾ സഞ്ചാരം ഗ്ലോസ്റ്ററിൽ

പ്രളയം മനുഷ്യർക്കെന്നപോലെ കാറുകൾക്കും വിതക്കുന്ന ദുരിതം ചെറുതല്ല. വാഹനങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ്​ വെള്ളക്കെട്ട്​. കോടികൾ വിലമതിക്കുന്ന തന്‍റെ മൂന്ന്​ ആഡംബര കാറുകൾ മുംബൈയിലെ പ്രളയത്തിൽ വെള്ളം കയറി നശിച്ചെന്ന്​ വെളിപ്പെടുത്തിയിരിക്കുകയാണ്​ ബോളിവുഡ്​ സെലിബ്രിറ്റിയായ സണ്ണി ലിയോൺ. കോടികൾ വാഹന നികുതി വാങ്ങുന്ന രാജ്യത്ത്​ അവ സംരക്ഷിക്കാനുള്ള സംവിധാനമില്ലാത്തത്​​ കഷ്ടമാണെന്നും താരം പറയുന്നു.

മഴക്കെടുതിയിൽ പെട്ട വാഹനങ്ങളിൽ മെർസിഡീസ് ബെൻസ് ജി.എൽ ക്ലാസ് മോഡലും ഉൾപ്പെടുന്നതായും സണ്ണി പറഞ്ഞു. തന്റെ ആഡംബര വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതോടെ താരം ഇപ്പോൾ എംജി ഗ്ലോസ്റ്റർ എസ്‌യുവിയിലേക്ക് മാറിയിരിക്കുകയാണ്. നാഷനൽ മീഡിയക്ക്​ നൽകിയ അഭിമുഖത്തിലാണ്​ സണ്ണി തന്‍റെ ദുരനുഭവം തുറന്നുപറഞ്ഞത്​.

ഇന്ത്യയിൽ, ഇറക്കുമതി ചെയ്‌ത കാറുകൾ സ്വന്തമാക്കുന്നത് അധിക നികുതിക നൽകിയിട്ടാണ്. എന്നാൽ ഇത്രമാത്രം ചെലവഴിച്ചിട്ടും അവ ഇവിടെ സുരക്ഷിതമല എന്നത് വളരെ വേദനാജനകമാണെന്ന് സണ്ണി പറഞ്ഞു. ബെൻസ് ജി.എൽ-ക്ലാസ് കൂടാതെ മഴക്കെടുതിയിൽ നശിച്ച മറ്റ് രണ്ട് വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സണ്ണി ലിയോൺ വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു 7 -സീരീസ് അക്കൂട്ടത്തിൽ ഉണ്ടാകുമെന്നാണ്​ സൂചന.

വെള്ളത്തിൽ മുങ്ങിയ റോഡുകളിൽ ഫലപ്രദമായി സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയല്ല ആഡംബര കാറുകൾ. ഈ വാഹനങ്ങളിൽ പലതിനും എയർ ഇൻടേക്കുകൾ റോഡ് സർഫസിനോട് വളരെ അടുത്താണ് സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം ഈ ആഡംബര മോഡലുകളിൽ വളരെ സങ്കീർണ്ണമായ ഇലക്ട്രോണിക് സംവിധാനങ്ങളും ഉണ്ട്​. അവ വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ എളുപ്പത്തിൽ ഷോർട്ട് സർക്യൂട്ടാവാൻ ഇടയുണ്ട്.

Tags:    
News Summary - Lost 3 cars to Mumbai rains including Mercedes-Benz GL-Class: Bollywood actress Sunny Leone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.