കാത്തിരിപ്പ്​ സഫലം, നടി മംമ്​തയുടെ ഗ്യാരേജിൽ ആ സ്​പോർട്​സ്​ കാർ എത്തി; വില രണ്ട്​ കോടിയോളം

ത​െൻറ സ്വപ്​ന വാഹനം സ്വന്തമാക്കിയതി​െൻറ സന്തോഷം പങ്കുവച്ച്​ നടി മംമ്​ത മോഹൻദാസ്​. ജർമൻ​ നിർമാതാക്കളായ പോർഷെയുടെ 911 കരേര എസ് സ്പോർട്​സ്​ കാറാണ്​ മംമ്​ത സ്വന്തമാക്കിയത്​. പോർഷെ സ്പോർട്​സ് കാർ സ്വന്തമാക്കിയ ആദ്യ മലയാള നടിയാണ് മംമ്​ത. സാധാരണ നടിമാർ കൂടുതൽ ആഡംബരവും വലുപ്പവും ഉള്ള വാഹനങ്ങളാണ്​ വാങ്ങാറുള്ളത്​. എന്നാൽ മംമ്​ത വ്യത്യസ്​തമായ തിരഞ്ഞെടുപ്പ്​ സ്വീകരിക്കുകയായിരുന്നു.


കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്‍റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തത്. ഒരു പതിറ്റാണ്ടിലേറേയായി താന്‍ കാത്തിരുന്ന സ്വപ്​നമാണ്​ ഇന്ന് യാഥാർഥ്യമായതെന്ന് വാഹനത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. വാഹനത്തി​െൻറ ഡെലിവറിയുമായ ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്​. 1.84 കോടിയാണ് വാഹനത്തിന്‍റെ വില.


3.0 ലിറ്റർ ട്വിൻ ടർബോ പെട്രോൾ എൻജിനോടുകൂടിയ വാഹനമാണ് കരേര എസ്. എഞ്ചിൻ 450 ബിഎച്ച്പി കരുത്തും 530 എൻഎം ടോർക്കും സൃഷ്ടിക്കും. എട്ട്​ സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ്​.വെറും 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനംകൂടിയാണിത്​. എൽഇഡി പ്രൊജക്​ടർ ലൈറ്റുകളുള്ള ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ്​. മുന്നിൽ 20 ഇഞ്ച് വീലുകളും പിന്നിൽ 21 ഇഞ്ചും സ്റ്റാൻഡേർഡാണ്​.


വാഹനത്തിലെ കാബിൻ പ്രീമിയം ആണ്. തിരശ്ചീന ശൈലികളുടെ ഡാഷ്‌ബോർഡിനൊപ്പം വിശാലമായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവും നൽകിയിട്ടുണ്ട്​., അനലോഗ് ടാക്കോമീറ്ററോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ഇലക്ട്രിക് ഡോർ ഹാൻഡിലുകൾ, മറ്റ് നിരവധി സവിശേഷതകൾ എന്നിവ ലഭിക്കുന്നു.4 പേർക്ക് ഇരിക്കാവുന്ന 2 ഡോർ സ്പോർട്​സ്​ കാറാണ് പോർഷെ 911 കരേര എസ്. പിൻസീറ്റ് മുതിർന്നവർക്ക്​ സുഖപ്രദമാകില്ല. നടന്മാരായ ദുൽഖർ സൽമാനും ഫഹദ്​ഫാസിലും പോർഷെ ഉടമകളാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.