ഈ സമ്മാനം കുറച്ച് സ്പെഷ്യലാണ്; ആരാധകന് ധോണിയുടെ വക അപൂർവ്വ ഗിഫ്റ്റ് -വിഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വിലയുള്ള ബ്രാൻഡ് നെയിമുകളിലൊന്നും ഝാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ ധോണിയുടേതാണ്. തന്‍റെ നാട്ടുകാരനും ആരാധകനുമായ ഒരാൾക്ക് ധോണി നൽകിയ സമ്മാനങ്ങളിലൊന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
താരത്തിന്റെ നാട്ടുകാരനായ അഭിഷേക് എന്നയാൾ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ കടുത്ത ആരാധകനാണ്. താന്‍ പുതുതായി വാങ്ങിയ ബിഎംഡബ്ല്യു കാറില്‍ ധോണി കൈയ്യൊപ്പ് ചാര്‍ത്തണമെന്നത് അഭിഷേകിന്റെ വലിയ മോഹമായിരുന്നു. ബീമറിന്‍റെ സെവൻ സീരീസ് കാറില്‍ ധോണി ഒപ്പ് വയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സുമീത് കുമാര്‍ ബജാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ രണ്ട് ലക്ഷത്തിലേറെ പേരാണ് കണ്ടത്. പുത്തന്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി അഭിഷേക് കാണിച്ച മാര്‍ക്കറുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് ആംറെസ്റ്റിനു പിന്നിലെ ലെതര്‍ ഷീറ്റിൽ ധോണി ഓട്ടോഗ്രാഫ് നൽകുകയായിരുന്നു.
നിരവധി ആരാധകര്‍ വീഡിയോക്ക് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഇതിഹാസ താരത്തിന്റെ ഒറ്റ ഒപ്പുകൊണ്ട് കാറിന്റെ മൂല്യം പലമടങ്ങ് കൂടിയതായാണ് ഒരാള്‍ കമന്റ് ചെയ്തത്. പ്രവര്‍ത്തിയിലൂടെ ആരാധകന്റെ ആഗ്രഹം നിറവേറ്റി നല്‍കിയ ലാളിത്യത്തെ പ്രശംസിക്കുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.