ഇതാ വരുന്നു​ ​തദ്ദേശീയൻ ജീപ്പ്​, വൻ വിലക്കുറവ്​ പ്രതീക്ഷിച്ച്​ ആരാധകർ

തദ്ദേശീയമായി കൂട്ടിയോജിപ്പിച്ച ജീപ്പിന്‍റെ ഉയർന്ന മോഡലായ റാംഗ്ലർ മാർച്ച്​ 15ന്​ വിപണിയിലെത്തും. ഇതുവരെ ഇറക്കുമതി ചെയ്​ത്​ വിറ്റിരുന്ന വാഹനം ഇന്ത്യയിൽ നിർമിക്കു​േമ്പാൾ വൻ വിലക്കുറവ്​ വരുമെന്ന പ്രതീക്ഷയിലാണ്​ ആരാധകർ. ജീപ്പിന്‍റെ രഞ്ജംഗാവോൺ പ്ലാന്‍റിൽ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ്​ റാംഗ്ലർ. പ്രാദേശികമായി കൂട്ടിയോജിപ്പിക്കുന്ന വാഹനത്തിന്‍റെ വില മാർച്ച് 15 ന് പ്രഖ്യാപിക്കുമെന്നാണ്​ ജീപ്പ്​ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്​.


വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചതായും ജീപ്പ് ഇന്ത്യ അറിയിച്ചു. നാലാം തലമുറ റാംഗ്ലർ 2019 ഓഗസ്റ്റ് മുതൽ രാജ്യത്ത്​ വിൽപ്പനയിലുണ്ട്​. നിലവിൽ 63.94-68.94 ലക്ഷമാണ്​ ജീപ്പ്​ റാംഗ്ലറുടെ വില. അൺലിമിറ്റഡ്, റുബിക്കൺ വേരിയന്‍റുകളിൽ വാഹനം ലഭ്യമാണ്. വാഹനത്തിന്‍റെ സവിശേഷതകളും മറ്റ് വിശദാംശങ്ങളും മാർച്ച് 15ന് വെളിപ്പെടുത്തും. 7.0 ഇഞ്ച് മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.4 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ്​ സ്‌ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്‍റ്​ ലൈറ്റിങ്​, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ എസി വെന്‍റുകൾ, ഒന്നിലധികം 12 വി സോക്കറ്റുകൾ, യുഎസ്ബി എന്നിവയെല്ലാം ഉള്ള ആഢംബര തികവാർന്ന വാഹനമാണ്​ ജീപ്പ്​ റാംഗ്ലർ.


ഇൻ‌ഫോടെയ്​ൻ‌മെൻറ് സ്‌ക്രീനിൽ ആക്‌സിൽ സ്റ്റാറ്റസ്, സ്റ്റിയറിംഗ് ആംഗിൾ മുതൽ ഉയരം, രേഖാംശം, അക്ഷാംശം വരെയുള്ള വിവിധതരം ഓഫ്-റോഡിംഗ് വിവരങ്ങളും പ്രദർശിപ്പിക്കുന്നു. പിച്ച്, റോൾ ആംഗിളുകളും ഇത്തരത്തിൽ പ്രദർശിപ്പിക്കും. നാല് എയർബാഗുകൾ, എബി‌എസ് ഇബിഡി, മുറ്റിലും പിന്നിലും പാർക്കിങ്​ സെൻസറുകൾ, റിയർ പാർക്കിങ്​ ക്യാമറ, ഇഎസ്‌സി, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട്, ഡിസന്‍റ്​ കൺട്രോൾ തുടങ്ങിയവയാണ് മറ്റ്​ സുരക്ഷാ സവിശേഷതകൾ.

2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ 268 എച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. എട്ട്​ സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബോക്​സാണ്​. എക്കാലത്തെയും മികച്ച എസ്‌യുവിയാണ്​ റാംഗ്ലർ എന്നാണ്​ ജീപ്പ്​ അവകാശപ്പെടുന്നത്​. 



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.