Posted On
date_range Updated On
date_range സൺറൂഫിൽ കുട്ടികളെ ഇരുത്തി ഡ്രൈവിങ്; കാർ ഉടമയുടെ ലൈസൻസ് എം.വി.ഡി സസ്പെൻഡ് ചെയ്തു
കോഴിക്കോട്: കാറിന്റെ സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
മൂന്ന് കുട്ടികളെ സൺറൂഫിന് മുകളിൽ ഇരുത്തി അമിതവേഗത്തിൽ പോയ കാറിന്റെ ദൃശ്യങ്ങൾ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് എം.വി.ഡി നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.