പെട്രോൾ സ്റ്റേഷനിൽ നഗ്നനായി 44 കാരൻ; കാരണം വിചിത്രം
നഗ്നനായി പെട്രോൾ സ്റ്റേഷനിൽ എത്തിയ മധ്യവയസ്കന്റെ വിഡിയോ വൈറലായി. യു.കെ യിലെ പെട്രോൾ പമ്പിലാണ് സംഭവം. ഇംഗ്ലണ്ടിലെ ബേയ്കപ്പ് എന്ന നഗരത്തിലെ പെട്രോൾ സ്റ്റേഷനിൽ ഇയാൾ വസ്ത്രങ്ങളൊന്നും ധരിക്കാതെ നിൽക്കുന്നതിന്റെ ചിത്രങ്ങൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
നേച്ചറിസ്റ്റ് ലീലാവിലാസങ്ങൾ
പിന്നീട് നടന്ന അന്വേഷണത്തിൽ നഗ്നനായി വന്ന ആളിനെ തിരിച്ചറിഞ്ഞു. അറിയപ്പെടുന്ന നേച്ച്വറിസ്റ്റായ 44 -കാരൻ സ്റ്റുവർട്ട് ഗ്ലിമോറാണ് പെട്രോൾ പമ്പിൽ പ്രത്യക്ഷപ്പെട്ടത്. യു.കെയിലെ പല ഇടങ്ങളിലും സ്റ്റുവർട്ട് നഗ്നനായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സ്റ്റുവർട്ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ട്.
'ഞാൻ നോൗക്കിയപ്പോൾ ഒരാൾ നഗ്നനായി പെട്രോൾ സ്റ്റേഷനിലെത്തി കാറിൽ ഇന്ധനം നിറക്കുന്നതാണ് കണ്ടത്. അയാൾ നഗ്നനാണല്ലോ എന്ന് എനിക്ക് തോന്നി. അത് സത്യമായിരുന്നു. അയാൾ പൂർണമായും നഗ്നനായിരുന്നു. അയാൾ എന്നാൽ വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നത്' എന്നാണ് സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ക്വിൻ കെല്ലി എന്നയാൾ പറയുന്നത്.
പെട്രോൾ സ്റ്റേഷനിൽ താൻ നഗ്നനായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ അതിന് സ്റ്റുവർട്ട് തന്റെ പ്രതികരണവും അറിയിച്ചു. ആര് നോക്കിയാലും, ഫോട്ടോ എടുത്താലും, അത് പ്രചരിപ്പിച്ചാലും തനിക്കൊന്നുമില്ല. താൻ അതൊന്നും ഗൗനിക്കുന്നില്ല എന്നായിരുന്നു സ്റ്റുവർട്ടിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.