ഇടിച്ച ബൈക്കിനെ കാർ വലിച്ചിഴച്ചുകൊണ്ടുപോയത്​ മൂന്ന്​ കിലോമീറ്റർ; വിഡിയോ വൈറൽ

റോഡപകടങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യമാണ്​ ഇന്ത്യ. അപകടങ്ങളുടെ എണ്ണക്കൂടുതൽ മാത്രമല്ല, ഗതാഗത നിയമങ്ങ​ളോടുള്ള ബഹുമാനമില്ലായ്മയും ഇന്ത്യക്കാരിൽ വ്യാപകമാണ്​. അത്തരമൊരു സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അപകടം ഉണ്ടായിട്ട്​ വാഹനം നിർത്താതെ പോവുകയെന്ന ഗുരുതരമായ കുറ്റകൃത്യമാണ്​ ഇവിടെ നടന്നതെന്ന്​ പൊലീസ്​ പറയുന്നു. ഇങ്ങിനെ ഇടിച്ച ബൈക്കിനെ കാർ വലിച്ചിഴച്ചുകൊണ്ടുപോയത്​ മൂന്ന്​ കിലോമീറ്റർ ദൂരമാണ്​.

നാഗ്പൂരിൽ എയർപോർട്ട് റോഡിലാണ്​ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്​. ബൈക്ക് യാത്രികരായ രാകേഷ്, ആകാശ് എന്നിവരെ കാർ ഇടിച്ചിടുകയായിരുന്നു. ഇരുവരും തെറിച്ചുവീണതിന്​ ശേഷമാണ്​ കാർ ബൈക്കിനെ മൂന്ന്​ കിലോമീറ്ററോളം വലിച്ചിഴച്ചത്​. വഴിയാത്രക്കാരാണ്​ ഞെട്ടിക്കുന്ന സംഭവം തങ്ങളുടെ ഫോൺ ക്യാമറകളിൽ പകർത്തി ഓൺലൈനിൽ പങ്കുവെച്ചത്​. ദൃശ്യങ്ങൾ വൈറലായിരിട്ടുണ്ട്​. ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

കാർ അമിത വേഗതയിലായിരുന്നുവെന്നും പരിക്കേറ്റ യുവാക്കളെ സഹായിക്കുന്നതിന് പകരം രക്ഷപ്പെടാനാണ് ഡ്രൈവർ ശ്രമിച്ചതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. അജ്ഞാതനായ കാർ ഡ്രൈവർക്കെതിരെ സോനേഗാവ് പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പൊലീസ്​ ലുക്കൗട്ട്​ നോ​ട്ടീസ്​ പു​റപ്പെടുവിച്ചിട്ടുണ്ട്​.


Tags:    
News Summary - Caught On Camera: Car Drags Bike For 3 Km In Shocking Hit-And-Run Incident In Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.